ആ​രോ​ഗ്യ രം​ഗ​ത്ത്​ അ​ബൂ​ദ​ബി​ക്ക് അം​ഗീ​കാ​രം; ജനീവയില്‍ നടന്ന വേള്‍ഡ് ഹോസ്പിറ്റല്‍ കോണ്‍ഗ്രസിലാണ്​ അംഗീകാരം

അ​ബൂ​ദ​ബി: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​വ​രു​ന്ന മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​ബൂ​ദ​ബി​ക്ക് അം​ഗീ​കാ​രം. ജ​നീ​വ​യി​ല്‍ ന​ട​ന്ന വേ​ള്‍ഡ് ഹോ​സ്പി​റ്റ​ല്‍ കോ​ണ്‍ഗ്ര​സി​ല്‍, 2025ലെ ​ഇ​ന്‍റ​ര്‍നാ​ഷ​നല്‍ ഹോ​സ്പി​റ്റ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ (ഐ.​എ​ച്ച്.​എ​ഫ്.) പു​ര​സ്‌​കാ​ര​ങ്ങ​ളി​ലാ​ണ് അ​ബൂ​ദ​ബി​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​മു​ഖ ആ​രോ​ഗ്യ​പ​രി​ക്ഷ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ഉ​യ​ര്‍ന്ന നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണം ന​ല്‍കു​ന്ന​തി​ലും സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ബൂ​ദ​ബി​യു​ടെ സ്ഥാ​നം ഇ​തോ​ടെ കൂ​ടു​ത​ല്‍ ഉ​റ​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സു​സ്ഥി​ര​വും കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ക്കു​ന്ന​തു​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ശ്ര​മ​ങ്ങ​ൾ​ക്ക്​ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ്​ ഓ​ഫ് ഹെ​ല്‍ത്ത് അ​ബൂ​ദ​ബി​ക്ക് ലോ-​കാ​ര്‍ബ​ണ്‍ ഹെ​ല്‍ത്ത്കെ​യ​റി​നു​ള്ള ആ​ശി​കാ​ഗ നി​ക്ക​ന്‍ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡി​ല്‍ പ്ര​ത്യേ​ക പ​രാ​മ​ര്‍ശ​വും ഉ​ണ്ട്.

അ​ബൂ​ദ​ബി ശൈ​ഖ് ഷ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ല്‍ സി​റ്റി​ക്ക് (എ​സ്.​എ​സ്.​എം.​സി.) ഐ.​എ​ച്ച്.​എ​ഫ്. അ​വാ​ര്‍ഡു​ക​ളി​ല്‍ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ചു. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ വ​ര്‍ദ്ധി​പ്പി​ക്കു​ന്ന​തി​നും ക്ലി​നി​ക്ക​ല്‍ ഫ​ല​ങ്ങ​ള്‍ കൃ​ത്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ള്‍, ആ​രോ​ഗ്യ​രം​ഗ​ത്തെ നൂ​ത​ന​മാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ബ​ഹു​മ​തി​യാ​യ ഡോ. ​പ്ര​താ​പ് സി ​റെ​ഡ്ഡി എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് ഫോ​ര്‍ ക്ലി​നി​ക്ക​ല്‍ ക്വാ​ളി​റ്റി ആ​ന്‍ഡ് പേ​ഷ്യ​ന്‍റ്​ സേ​ഫ്റ്റി​യി​ല്‍ എ​സ്.​എ​സ്.​എം.​സി​ക്ക് പ്ര​ത്യേ​ക പ​രാ​മ​ര്‍ശ​മു​ണ്ട്. ഐ.​എ​ച്ച്.​എ​ഫി​ന്‍റെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യ ഡോ. ​ക്വാ​ങ് ടേ ​കിം ഗ്രാ​ന്‍ഡ് ഹോ​സ്പി​റ്റ​ല്‍ അ​വാ​ര്‍ഡി​ന് കീ​ഴി​ല്‍ എ​സ്.​എ​സ്.​എം.​സി​ക്കും ക്ലീ​വ്ലാ​ന്‍ഡ് ക്ലി​നി​ക്ക് അ​ബൂ​ദ​ബി​ക്കും സു​സ്ഥി​ര മി​ക​വി​നു​ള്ള പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ചു. ഗു​ണ​മേ​ന്മ, രോ​ഗി​യു​ടെ അ​നു​ഭ​വം, ക്ലി​നി​ക്ക​ല്‍ ഫ​ല​ങ്ങ​ള്‍, ചി​ല​വ് കു​റ​ഞ്ഞ പ്ര​വ​ര്‍ത്ത​നം, തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം എ​ന്നി​വ​യു​ള്‍പ്പെ​ടെ പ​രി​ച​ര​ണ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ മി​ക​ച്ച മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ​യും ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളെ​യും ഈ ​അം​ഗീ​കാ​ര​ങ്ങ​ള്‍ ഊ​ര്‍ജ​മാ​വു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ന് ഉ​യ​ര്‍ന്ന നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണം ന​ല്‍കു​ന്ന​തി​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​ര​ങ്ങ​ള്‍ എ​ന്ന് എ​സ്.​എ​സ്.​എം.​സി. ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡോ. ​മ​ര്‍വാ​ന്‍ അ​ല്‍ കാ​ബി പ​റ​ഞ്ഞു. ഈ ​നേ​ട്ടം ഞ​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ ടീ​മി​ന്‍റെ​യും കൂ​ട്ടാ​യ വൈ​ദ​ഗ്ദ്ധ്യം, അ​ര്‍പ്പ​ണ​ബോ​ധം, അ​ഭി​നി​വേ​ശം എ​ന്നി​വ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. എ​ല്ലാ​വ​രും നൂ​ത​ന​വും വ്യ​ക്തി​ഗ​ത​വു​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ രോ​ഗി​ക​ളെ ഒ​ന്നാ​മ​തെ​ത്തി​ക്കാ​നും ല​ക്ഷ്യ​ബോ​ധ​മു​ള്ള ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍ ന​ട​ത്താ​നും എ​ല്ലാ ദി​വ​സ​വും പ​രി​ശ്ര​മി​ക്കു​ന്നു.

എ​സ്.​എ​സ്.​എം.​സി.​യി​ല്‍, ആ​രോ​ഗ്യ​പ​രി​പാ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക, അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​ങ്ങ​ള്‍ ക​വി​യു​ന്ന​തി​നും വേ​ണ്ടി നി​ര​ന്ത​രം മു​ന്നോ​ട്ട് പോ​കാ​നും വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ മി​ക​വ് വ​ര്‍ദ്ധി​പ്പി​ക്കാ​നും ഞ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ ആ​ളു​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മി​ക​വി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി 2015ല്‍ ​ആ​രം​ഭി​ച്ച വാ​ര്‍ഷി​ക ഐ.​എ​ച്ച്.​എ​ഫ്. അ​വാ​ര്‍ഡു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അം​ഗീ​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്.

Tags:    
News Summary - Abu Dhabi receives recognition in the healthcare sector; Recognition at the World Hospital Congress held in Geneva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.