മീ​ഡി​യ​വ​ൺ സ്റ്റാ​ർ​ഷെ​ഫ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ പാ​ച​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​ൻ മീ​ഡി​യ​വ​ൺ ഒ​രു​ക്കു​ന്ന സ്റ്റാ​ർ​ഷെ​ഫ് മ​ത്സ​രം ഫെ​​ബ്രു​വ​രി എ​ട്ടി​ന്​ ന​ട​ക്കും.

ഷാ​ർ​ജ സ​ഫാ​രി മാ​ളി​ലെ ഓ​പ​ൺ പാ​ർ​ക്കി​ങ് മേ​ഖ​ല​യി​ൽ വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ പാ​ച​ക മ​ത്സ​ര​ങ്ങ​ൾ രാ​ത്രി​വ​രെ നീ​ളും. യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പാ​ച​ക നി​പു​ണ​രു​ടെ കൈ​പു​ണ്യം വി​ളി​ച്ച​റി​യി​ക്കു​ന്ന സ്റ്റാ​ർ​ഷെ​ഫ് മ​ത്സ​ര​ത്തി​ന് പു​റ​മേ കു​ട്ടി​ക​ൾ​ക്കാ​യി ജൂ​നി​യ​ർ ഷെ​ഫ് മ​ത്സ​ര​വും ഇ​തേ വേ​ദി​യി​ൽ ന​ട​ക്കും.

നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ് ഇ​ക്കു​റി സ്റ്റാ​ർ​ഷെ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൊ​റോ​ട്ട​യി​ൽ പു​തി​യ രു​ചി​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ വി​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ‘പൊ​റോ​ട്ട പ്രോ​മാ​ക്സ്’ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​ണ്.

ഇ​തോ​ടൊ​പ്പം പോ​റോ​ട്ട തീ​റ്റ മ​ത്സ​ര​വും ന​ട​ക്കും. ഷെ​ഫ് പി​ള്ള, ടി.​വി അ​വ​താ​ര​ക​ൻ രാ​ജ്ക​ലേ​ഷ്, ഷെ​ഫ് ഫ​ജീ​ദ തു​ട​ങ്ങി​യ​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തും. വ​ൻ​തു​ക​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ജേ​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ക. ഫു​ഡ് വ്ലോ​ഗി​ങ് രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ സു​ബി​ൻ മ​ഷ്ഹൂ​ദ്, ത​സ്നീം താ​ജ്, ജാ​സ്മി​ൻ ജോ​സ് എ​ന്നി​വ​രു​മാ​യു​ള്ള സം​വാ​ദം, ദാ​ന റാ​സി​ഖ്, ദു​റ റാ​സി​ഖ് എ​ന്നി​വ​രു​ടെ സം​ഗീ​ത​വി​രു​ന്ന് എ​ന്നി​വ ഇ​ത്ത​വ​ണ​ത്തെ സ്റ്റാ​ർ​ഷെ​ഫ് പ​രി​പാ​ടി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കും.

Tags:    
News Summary - MediaOne StarChef competitions today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.