ദുബൈ പൊലീസ് പ്രതിനിധിസംഘം റാസല്‍ഖൈമ പൊലീസ് ആസ്ഥാനത്ത് ചര്‍ച്ച നടത്തുന്നു
റാസല്‍ഖൈമ: ഏകോപനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡിലെ പ്രതിനിധി സംഘം റാസല്‍ഖൈമ പൊലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. പൊലീസ് ജുഡീഷ്യറി കൗണ്‍സില്‍ പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രി. ഡോ. സഈദ് അബ്ദുല്ല അല്‍ മസ്ലൂമിന്റെ നേതൃത്വത്തിലായിരുന്നു സംഘം റാസല്‍ഖൈമയിലത്തെിയത്. റാക് പൊലീസ് ഇലക്ട്രോണിക് സര്‍വിസസ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബ്രി. ഡോ. മുഹമ്മദ് അബ്ദുല്റഹ്മാന് അല്‍ അഹമ്മദ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഡിറ്റക്ഷന്‍ ഡയറക്ടര്‍ ബ്രി. ഉമര്‍ മുഹമ്മദ് അല്‍ ഔദ് അല്‍ തനൈജി, നിയമകാര്യ വിഭാഗം മേധാവി ലഫ്. കേണല്‍ അലി സഈദ് അല്‍ നഖ്ബി എന്നിവര്‍ ചേര്‍ന്ന് പ്രതിനിധിസംഘത്തെ സ്വീകരിച്ചു.
നിയമകാര്യ മേഖലയിലെ സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്ത ഇരുവിഭാഗവും അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും പങ്കുവെച്ചു. പ്രഫഷനല്‍ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്നതിലൂടെ സഹകരണം വിപുലമാക്കുകയാണ് സന്ദര്‍ശനത്തിന്റെ സുപ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരസ്പര സഹകരണത്തിന് ശക്തമായ പിന്തുണ നല്‍കുന്നതാണ് റാസല്‍ഖൈമ പൊലീസ് നിയമകാര്യ വിഭാഗമെന്ന് ഡോ. സഈദ് അല്‍ മസ്ലൂമി അഭിപ്രായപ്പെട്ടു. പരസ്പരം പ്രശസ്തി ഫലകങ്ങള്‍ കൈമാറിയ ഇരുവിഭാഗവും സുരക്ഷാ -പൊലീസ് പ്രവര്‍ത്തനങ്ങളില്‍ സംയുക്ത സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും ആവര്‍ത്തിച്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.