‘ഓർമോത്സവം സീസൺ 12’ ഉദ്ഘാടന ചടങ്ങ്
ദുബൈ: യു.എ.ഇയിലെ പ്രവാസി മലയാളി കൂട്ടായ്മയായ ‘ഓർമക്കൂട്ട’ത്തിന്റെ പന്ത്രണ്ടാം വാർഷിക ആഘോഷം ‘ഓർമോത്സവം സീസൺ 12’ സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ വിജിൽ, അംബിക എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഓർമക്കൂട്ടം പ്രസിഡന്റ് സുമി സീതി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജീവൻ ആമുഖ പ്രഭാഷണം നടത്തി. ഷാഫി ചെന്ത്രാപ്പിന്നി, സാജിദ് പി.കെ, തസ്ലീമ ഷാഫി തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. റിയാസ്, ഷാവിന, സാബിറ, താരിഖ്, നിസാർ, ഷാനിബ, ബിജി, സീതി, ഷംസീർ, ഷംനാസ്, സിറാജ്, അമീർ, നിപിൻ, ആഷിയാന, ഫബിന, സഫ, മെമി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷൈഫിൽ സ്വാഗതവും ട്രഷറർ ലതീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.