ഷാ​ർ​ജ​യി​ലെ ക​ൽ​ബ​യി​ൽ പു​തു​താ​യി തു​റ​ന്ന ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ക​ൽ​ബ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ മ​സ്രൂ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ക​ൽ​ബ ത​ല​വ​ൻ അം​ന അ​ൽ സാ​ബി, ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്പ്മെ​ന്‍റ്​ ക​ൽ​ബ ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി ഹെ​ഡ് ഇ​ബ്രാ​ഹിം സു​ലി​മാ​ൻ അ​ൽ ഷ​ർ​ഫ എ​ന്നി​വ​ർ സ​മീ​പം

ഷാർജയിലെ കൽബയിൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്ന് ലു​ലു

ഷാ​ർ​ജ: യു.​എ.​ഇ​യി​ൽ ന​​ഗ​രാ​തി​ർ​ത്തി​ക​ളി​ലേ​ക്കും റീ​ട്ടെ​യി​ൽ സേ​വ​നം വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​​ഗ​മാ​യി ഷാ​ർ​ജ ക​ൽ​ബ​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്ന് ലു​ലു.

ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, ഇ​ക്ക​ണോ​മി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്​ ക​ൽ​ബ ത​ല​വ​ൻ അം​ന അ​ൽ സാ​ബി, ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്പ്മെ​ന്‍റ്​ ക​ൽ​ബ ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി ഹെ​ഡ് ഇ​ബ്രാ​ഹിം സു​ലി​മാ​ൻ അ​ൽ ഷ​ർ​ഫ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ൽ​ബ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ൽ മ​സ്രൂ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു.​എ.​ഇ​യി​ലെ 122ാമ​ത്തെ സ്റ്റോ​റാ​ണ് ഷാ​ർ​ജ് ക​ൽ​ബ​യി​ലേ​ത്. ക​മ്യൂ​ണി​റ്റി സെ​ന്റ​റി​ക് റീ​ട്ടെ​യ്ൽ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​ന്റെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ന​​ഗ​രാ​തി​ർ​ത്തി​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ വി​പു​ല​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലു​ലു​വെ​ന്ന് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ജി.​സി.​സി​യി​ൽ കൂ​ടു​ത​ൽ സ്റ്റോ​റു​ക​ൾ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

43,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ലോ​കോ​ത്ത​ര ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ്, ഹോ​ട്ട് ഫു​ഡ് ബേ​ക്ക​റി, മ​ത്സ്യം-​ഇ​റ​ച്ചി ലൈ​വ് കൗ​ണ്ട​റു​ക​ൾ അ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന ഫാ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഹോം ​അ​പ്ലെ​യ​ൻ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മി​ക​ച്ച ശേ​ഖ​ര​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഷോ​പ്പി​ങ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ സെ​ൽ ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ൾ, മി​ക​ച്ച പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ലു​ലു ​സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല, ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലിം, ലു​ലു ഷാ​ർ​ജ ഡ​യ​റ​ക്ട​ർ അ​ജ​യ് നാ​യ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Lulu opens new hypermarket in Kalba, Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.