അമൃത്സരി കുൽച്ച

വളരെ പ്രശസ്തമായൊരു പഞ്ചാബി വിഭവമാണ് അമൃത്സരി കുൽച്ച. വളരെ മൃദുലമായ ഉള്ളിൽ ഉരുളക്കിഴങ്ങിന്‍റെ ഫില്ലിങ്ങോടുകൂടിയുള്ള ഒരു ബ്രെഡ് വിഭാഗമാണിത്. കടലക്കറി വെച്ചും ഇത് വിളമ്പാറുണ്ട്.

ആവശ്യമായ ചേരുവകൾ:

മൈദ - 2 കപ്പ്

തൈര് - 1/2 കപ്പ്

ബേക്കിങ്​ പൗഡർ - 1/2 ടീസ്പൂൺ

ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്) - 3 എണ്ണം

സവാള, പച്ചമുളക്, മല്ലിയില,

മസാലകൾ - ആവശ്യത്തിന്

വെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മാവ് കുഴയ്ക്കുക: മൈദ, തൈര്, ബേക്കിംഗ് പൗഡർ, ഉപ്പ്, അല്പം എണ്ണ എന്നിവ ചേർത്ത് മൃദുവായി കുഴച്ച് 1 മണിക്കൂർ വെക്കുക. മസാല: പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ച് അതിൽ സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, മസാലകൾ ചേർത്ത് യോജിപ്പിക്കുക. കുൾച്ച ഉണ്ടാക്കുക: മാവ് ചെറിയ ഉരുളകളാക്കി പരത്തി, അതിൽ മസാല വെച്ച് മടക്കി വീണ്ടും പരത്തുക. മുകളിൽ പച്ച മല്ലിയും മുളക് പൊടിയും മല്ലിയിലയും തൂവി ദോശക്കല്ലിൽ വെണ്ണ പുരട്ടി കുൾച്ച രണ്ട് വശവും ഗോൾഡൻ നിറമാകുന്നത് വരെ ചുട്ടെടുക്കുക. മുകളിൽ വെണ്ണ പുരട്ടി വിളമ്പാം.

Tags:    
News Summary - Amritsari Kulcha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-25 03:00 GMT
access_time 2026-04-12 05:32 GMT
access_time 2026-03-19 07:25 GMT