ഷാർജ: റോഡ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ അൽ മജാസ് 3 മേഖലയിൽ താൽക്കാലികമായി ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ). കോർണിഷ് റോഡ് മുതൽ അൽ ഇൻതിഫാദ റോഡ്വരെയാണ് ആഗസ്റ്റ് ഏഴു മുതൽ 24 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്.
മേഖലയിൽ റോഡ് വികസന പ്രവൃത്തികളുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് യാത്രക്കാർ നേരത്തെ യാത്ര പ്ലാൻ ചെയ്യണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.