യു.എ.ഇയിൽ മരണം ആറായി; 122 പേർക്ക്​ പരിക്കേറ്റു

ദുബൈ: ഇറാൻ ആക്രമണം തുടങ്ങിയ ശേഷം രാജ്യത്ത്​ മരിച്ചവരുടെ എണ്ണം ആറായെന്ന്​ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യു.എ.ഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരാണ്​ മരിച്ചത്​. നേരത്തെ നാല്​ മരണങ്ങളാണ്​ സ്ഥിരീകരിച്ചിരുന്നത്​. ഇതിൽ രണ്ടുപേർ പാക്​ പൗരന്മാരും ഒരോ നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരുമായിരുന്നു. അതേമസയം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ചൊവ്വാഴ്ച രാജ്യത്തിനുനേരെ വന്ന 9 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായും ഇതിൽ 8 എണ്ണം വിജയകരമായി തടഞ്ഞുവെന്നും ഒരു മിസൈൽ കടലിൽ വീണുവെന്നും മന്ത്രാലയം അറിയിച്ചു. ആകെ 35 ഡ്രോണുകളാണ്​ കഴിഞ്ഞ 24 മണിക്കൂറിൽ കണ്ടെത്തിയത്​. ഇവയിൽ 26 എണ്ണം തടഞ്ഞുവെങ്കിലും 9 ഡ്രോണുകൾ രാജ്യത്തിനകത്ത് പതിച്ചിട്ടുണ്ട്​.

 ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 262 ബാലിസ്റ്റിക് മിസൈലുകളാണ്​ രാജ്യത്തേക്ക്​ വന്നത്​. അവയിൽ 241 മിസൈലുകൾ തടഞ്ഞപ്പോൾ, 19 എണ്ണം കടലിൽ വീഴുകയും രണ്ടെണ്ണം ഭൂപ്രദേശത്ത് പതിക്കുകയും ചെയ്തു. ആകെ 1475 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തിയതിൽ 1385 എണ്ണം തടയാൻ സാധിച്ചു. അതേസമയം 90 ഡ്രോണുകൾ രാജ്യത്തിനകത്ത് വീണു. ഇതിന് പുറമെ 8 ക്രൂസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും എല്ലാ തരത്തിലുള്ള ഭീഷണികൾക്കും ശക്തമായി മറുപടി നൽകാനും പ്രതിരോധ മന്ത്രാലയം പൂർണ സജ്ജമാണെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Death toll in UAE rises to six; 122 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.