ദുബൈ: ഇറാനിലെ വിവിധ നഗരങ്ങളിലേക്ക് പോകേണ്ട നിരവധി വിമാനങ്ങൾ വെള്ളിയാഴ്ച റദ്ദാക്കി. ദുബൈ വിമാനത്താവളത്തിെന്റ വെബ്സൈറ്റ് പ്രകാരം വെള്ളിയാഴ്ച രാത്രി വരെ 17 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ഇറാനിയൻ നഗരങ്ങളായ തെഹ്റാൻ, ഷിറാസ്, മഷ്ഹദ് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടും. റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇറാനിൽ പ്രക്ഷോഭം ശക്തമാവുകയും ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈ വിമാനക്കമ്പനി യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വെബ്സൈറ്റിലും ഫ്ലൈ ദുബൈ കോൺടാക്റ്റ് സെന്റർ, ട്രാവൽ ഷോപ്പ് വഴിയും വിവരങ്ങളറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.