ഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കാമ്പയിന് തുടക്കമിട്ട് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. ഓട്ടോ വെയർ ഹൗസുകളിലാണ് സ്ഥിരം പരിശോധനക്ക് പുറമെ മിന്നൽ പരിശോധനയും നടത്തുന്നത്. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസുകൾ സുരക്ഷാ നിയമങ്ങളും അപകടം തടയുന്നതിനുള്ള മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഫയർ അലാറം സംവിധാനങ്ങളുടെ കാര്യക്ഷമത, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സുരക്ഷ, തീപിടിക്കുന്ന വസ്തുക്കളുടെ ശരിയായ സംഭരണം എന്നിവയുൾപ്പെടെയുള്ള പ്രധാന സുരക്ഷ നടപടികളുടെ പരിശോധനയും കാമ്പയിനിൽ ഉൾപ്പെടും. ജീവൻ സംരക്ഷിക്കുക, സ്വത്ത് സംരക്ഷണം, എമിറേറ്റിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക വാണിജ്യ മേഖലകൾക്കൊപ്പം വളരുന്ന ഒരു സുരക്ഷാ സംസ്കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ബൃഹത്തായ ലക്ഷ്യങ്ങൾ നേടുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസിഫ് ഉബൈദ് ബിൻ ഹർമൂൽ അൽ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.