ദുബൈ: ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 90 ഫാൻസി നമ്പർ പ്ലേറ്റുകൾ കൂടി ലേലം ചെയ്യുന്നു. ഈ മാസം 27ന് വൈകീട്ട് 4.30ന് ഗ്രാൻഡ് ഹയാത്ത് ദുബൈ ഹോട്ടലിലാണ് ഫാൻസി നമ്പറുകളുടെ 119ാമത് ഓപൺ ലേലം നടക്കുക.
എ.എ, ബി.ബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നീ കോഡുകളിലായി ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് അക്ക നമ്പറുകളാണ് ലേലം ചെയ്യുന്നത്. ഇതിൽ ബി.ബി 88, ബി.ബി 777 എന്നിവയാണ് സൂപ്പർ നമ്പറുകൾ.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സെപ്റ്റംബർ 22ന് www.rta.ae എന്ന വെബ്സൈറ്റ് വഴിയോ ഉമ്മുൽ റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലുള്ള കസ്റ്റർ ഹാപ്പിനസ് സെന്‍റർ എന്നിവ വഴിയോ രജിസ്റ്റർ ചെയ്യാം. ലേല ഹാളിൽ 27ന് ഉച്ചക്ക് രണ്ട് മുതൽ സ്പോട്ട് രജിസ്ട്രേഷനും അനുവദിക്കും.
ലേലത്തിൽ ലഭിക്കുന്ന ഫാൻസി നമ്പറുകൾക്ക് അഞ്ച് ശതമാനം മൂല്യവർധിത നികുതിയും ഈടാക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ വാഹനത്തിന്‍റെ ട്രാഫിക് ഫയലും ആർ.ടി.എയുടെ പേരിലുള്ള 25,000 ദർഹത്തിന്‍റെ ചെക്കും ഹാജരാക്കണം. 120 ദിർഹമാണ് രജിസ്ട്രേഷൻ ഫീസ്. കസ്റ്റമർ ഹാപ്പിനസ് സെന്‍ററിലോ വെബ്സൈറ്റ് വഴിയോ ഫീസ് അടയ്ക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.