അൽഐൻ: അൽഐനിലെ ചില സ്കൂളുകളുടെ പരിസരങ്ങളിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തി ക്യൂ മൊബിലിറ്റി. ഫലജ് ഹസ്സയിലെ മൂന്ന് പ്രധാന മേഖലകളിലായി ആകെ 4671 പാർക്കിങ് ഇടങ്ങളിലാണ് പെയ്ഡ് പാർക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മണിക്കൂറിന് രണ്ട് ദിർഹമാണ് പാർക്കിങ് നിരക്ക്.
തിരക്കേറിയ സമയങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ ഗതാഗത നീക്കങ്ങൾ സുഗമമാക്കുകയും വിദ്യാർഥി സുരക്ഷ വർധിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. അൽഐൻ സ്കൂൾ മേഖലകളിൽ അനധികൃത പാർക്കിങ് ഉൾപ്പെടെ നിരവധി ട്രാഫിക് വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സാഹര്യത്തിലാണ് പുതിയ പരിഷ്കാരം.
അനധികൃത പാർക്കിങ് മറ്റ് വാഹനങ്ങളുടെ കാഴ്ചമറക്കുകയും വിദ്യാർഥികൾക്ക് അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്രദേശത്ത് ട്രാഫിക് തിരക്ക് വർധിക്കുകയും സ്കൂൾ ബസുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഇത് സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നത് വൈകാനും കാരണമായി.
കഴിഞ്ഞ വർഷം സ്ഥാപിതമായ ക്യൂ മൊബലിറ്റിയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന്റെ മേൽനോട്ടത്തിൽ അബൂദബിയിലെ ടോൾ സംവിധാനമായ ദർബും പാർക്കിങ് സംവിധാനമായ മവാഖിഫും നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.