ദുബൈ: ഫാൻസി നമ്പറുകളുടെ 80ാമത് ഓൺലൈൻ ലേലം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). രണ്ടക്കം മുതൽ അഞ്ചക്കം വരെയുള്ള 350 പ്രത്യേക നമ്പറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ആർ.ടി.എ ഒരുക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്കും ക്ലാസിക് വാഹനങ്ങൾക്കും ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ലേലത്തിലൂടെ സാധിക്കും. എച്ച് മുതൽ ഇസെഡ് വരെയുള്ള അക്ഷരങ്ങളിൽ നമ്പറുകളുണ്ട്.
ലേലത്തിനുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് നാലിന് ആരംഭിക്കും. ആഗസ്റ്റ് 11മുതൽ അഞ്ചു ദിവസങ്ങളിലാണ് ലേലം നടക്കുക. ദുബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാധുവായ ട്രാഫിക് ഫയൽ കൈവശമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ ചേരുന്നതിന് ആർ.ടി.എക്ക് 5,000 ദിർഹമിന്റെ സുരക്ഷാ ചെക്കും 120 ദിർഹമിന്റെ റീഫണ്ട് ചെയ്യാത്ത പ്രവേശന ഫീസും അടക്കണം. ഉമ്മു റമൂൽ, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലോ ആർ.ടി.എ വെബ്‌സൈറ്റിൽ ഓൺലൈനായോ പേയ്‌മെന്റുകൾ അടക്കാനുള്ള സൗകര്യമുണ്ട്. അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും. ലേലത്തിൽ വിജയിക്കുന്നവർ 10 പ്രവർത്തി ദിവസത്തിനകം പണമടക്കണം. 50,000ദിർഹം വരെയുള്ള പണം കാഷായി അടക്കാവുന്നതാണ്. എന്നാൽ കൂടുതലാണെങ്കിൽ ചെക്ക് ആയോ ക്രഡിറ്റ് കാർഡ് വഴിയോ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.