ശരീഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്ഡ് കാർഡ് പുറത്തിറക്കുന്നതിന് ഓ ഗോൾഡും മവാരിദ് ഫിനാൻസും ധാരണപത്രം കൈമാറുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ നിക്ഷേപ പ്ലാറ്റ്ഫോമായ ഒ ഗോൾഡ് പശ്ചിമേഷ്യയിലെ ആദ്യ ശരീഅത്ത് സ്വർണാധിഷ്ഠിത പ്രീപെയ്ഡ് കാർഡ് പുറത്തിറക്കുന്നു. യു.എ.ഇ ആസ്ഥാനമായി ശരീഅത്ത് പ്രകാരം പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മവാരിദ് ഫിനാൻസുമായുള്ള പങ്കാളിത്തത്തോടെയാണ് വ്യാപാരികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനകരമായ പ്രീപെയ്ഡ് കാർഡ് അവതരിപ്പിക്കുന്നത്.
സ്വർണ വിപണിയിലേക്ക് എല്ലാവർക്കും പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒ ഗോൾഡ്, നിക്ഷേപത്തിനോ ദൈനംദിന ഉപയോഗത്തിനോ ഉള്ള സ്വർണം, വെള്ളി എന്നിവ വാങ്ങാനും വിൽക്കാനും പാട്ടത്തിന് നൽകാനും വീണ്ടെടുക്കാനുമുള്ള തടസ്സരഹിതമായ പ്ലാറ്റ്ഫോമാണ്. ആധുനിക ഡിജിറ്റൽ യുഗത്തിൽ സ്വർണം വീണ്ടെടുക്കൽ, സ്വർണാധിഷ്ഠിത സമ്പാദ്യ സാധ്യതകൾ തുടങ്ങിയ സവിശേഷതകളോടെ വ്യക്തികളും ആസ്തിയും തമ്മിലുള്ള ബന്ധം ഒ ഗോൾഡ് പുനർനിർവചിക്കുന്നു. സാം പ്രഷ്യസ് മെറ്റൽസ്, എ.കെ.ഡബ്ല്യു കൺസൾട്ടന്റ്സ് തുടങ്ങിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെ സ്വർണവും ഡിജിറ്റൽ സ്വർണവും ഒ ഗോൾഡ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ogold.app അല്ലെങ്കിൽ www.mawarid.ae.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.