അബൂദബി: മരുഭൂമിയില്‍ ഏഴ് മോട്ടോര്‍ബൈക്ക് അപകടങ്ങളില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്റതായി അബൂദബി പൊലീസ്.അപകടത്തില്‍പെട്ട പലര്‍ക്കും ഗുരുതരമായി പരിക്കേറ്റതായും അലക്ഷ്യമായ ഡ്രൈവിങ്ങും സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാത്തതുമാണ് അപകടങ്ങള്‍ക്കും പരിക്കിനും കാരണമായതെന്നും പൊലീസ് വ്യക്തമാക്കി. ഓഫ് റോഡ് ഡ്രൈവിങ്ങിലേര്പ്പെടുന്നവര് ഹെല്‍മറ്റ് ധരിക്കുന്നതുപോലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
കുട്ടികളെ മോട്ടോര്‍സൈക്കിള്‍ പരിശീലനത്തിന് അയക്കുന്ന മാതാപിതാക്കള്‍ ഇവര്‍ക്കൊപ്പം പോവണമെന്ന് അല്‍ഐന്‍ റീജ്യന് പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മോട്ടോര്‍ബൈക്കുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റും മറ്റ് സുരക്ഷാകവചങ്ങളും ധരിക്കണമെന്നും ഗതാഗത നിയമവും സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു. ബൈക്കിന്റെ ടയറുകള്‍, ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. എപ്പോഴും പ്രഥമ ശുശ്രൂഷ കിറ്റ് വാഹനത്തില്‍ കരുതണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.