ചേരുവകൾ
1. ഗോതമ്പ് കുത്തിച്ചേറിയത് - 1/2 ലിറ്റർ
2. തേങ്ങ - ഒരു മുറി
3. ഇറച്ചി ചെറിയ കഷണങ്ങളായി മുറിച്ചത്
- 200 ഗ്രാം
4. പട്ട - 2 ഇഞ്ച് കഷണം
5. നെയ്യ് - 2 ടേബിൾ സ്പൂൺ
6. ചെറിയ ഉള്ളി പൊടിയായി മുറിച്ചത്
- 2 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഗോതമ്പ് കഴുകി ഒരു പാത്രത്തിലിട്ട് ഇറച്ചിയും പട്ടയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും എടുക്കണം. ഗോതമ്പ് പകുതി വേവായാൽ രണ്ടാം പാൽ ഒഴിച്ച് നല്ലപോലെ വേവിക്കണം. വെന്ത് കഴിഞ്ഞാൽ ഇറച്ചിക്കഷണങ്ങൾ പ്രത്യേകം എടുത്ത് പിച്ചി വെക്കണം. വെന്ത ഗോതമ്പിൽ ഒന്നാം പാലും പിച്ചിയ ഇറച്ചി കഷണങ്ങളും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് ഇറക്കുക. ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളിയിട്ട് മൂപ്പിക്കണം. ഉള്ളി പൊൻനിറമായാൽ ഇറക്കി ഗോതമ്പിൽ ചേർത്ത് ഇളക്കണം. പഞ്ചസാരയോ അച്ചാറോ കൂട്ടി ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.