ദുബൈ: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടന്നുവെന്ന് ആരോപിക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുന്ന വ്യക്തികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇൻകാസ് ദുബൈ കണ്ണൂർ ജില്ല കമ്മിറ്റി. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഷയത്തിൽ നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്.
സംഭവസ്ഥലത്ത് റെയിൽവേയുടേത് ഉൾപ്പെടെ നിരവധി സിസി ടിവികൾ പ്രവർത്തിച്ചിട്ടും ആക്രമണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തിൽ സത്യം പുറത്തുവരണം. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ അഴിച്ചുവിടുന്ന വ്യാപക അക്രമം അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം അണികൾക്ക് നിർദ്ദേശം നൽകണമെന്നും ജില്ല കമ്മിറ്റി പ്രസിഡന്റ് സുദീപ് പയ്യന്നുർ, ജനറൽ സെക്രട്ടറി കെ.എൻ സക്കറിയ, അയ്യൂബ് മയ്യിൽ, വർക്കിങ് പ്രസിഡന്റ് ബിജേഷ് കടമ്പൂർ, ട്രഷറർ സന്ദീപ് പൊന്മൊത് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.