അബൂദബിയിൽ വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങിന്​ പുതിയ നിയമം

അ​ബൂ​ദ​ബി: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് നിരക്ക് ഏകീകരിക്കാൻ അബൂദബി. ഇതി​െൻറ ഭാ​ഗമായി സ്വകാര്യ താമസകേന്ദ്രങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലുമുള്ള ഇലക്ട്രിക് വാഹന കേ​ന്ദ്രങ്ങൾ സബ് മീറ്ററുകൾ സ്ഥാപിക്കണമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് അബൂദബി ഊർജ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ച് എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പുതിയ ചട്ടത്തിന് അനുമതി നൽകിയത്.

മീറ്റർ സ്ഥാപിക്കുന്നത് വരെ വാഹനങ്ങൾ ചാർജ് ചെയ്യാൻ മാസം 92 ദിർഹം അധികം ഈടാക്കും. മീറ്റർ സ്ഥാപിക്കാൻ ഡിസംബർ വരെ സമയം നൽകും. അ​ബൂ​ദ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി​യും അ​ൽ ഐ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി​യും നി​ഷ്ക​ർ​ഷി​ക്കു​ന്ന ഏ​കീ​കൃ​ത നി​ര​ക്കാ​യി​രി​ക്കും ചാ​ർ​ജി​ങ്ങി​ന് ഈ​ടാ​ക്കു​ക. നി​ല​വി​ൽ പൊ​തു​യി​ട​ങ്ങ​ളി​ൽ 200 ചാ​ർ​ജി​ങ് യൂ​നി​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​യ​ത്. ആ​​ഗ​സ്​​റ്റ്​ 26 മു​ത​ൽ സ​ബ് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു വ​രെ അ​ബൂ​ദ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി, അ​ൽ​ഐ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി ബി​ല്ലു​ക​ളി​ൽ 92 ദി​ർ​ഹം ഒ​രു മാ​സ​ത്തേ​ക്ക് ഈ​ടാ​ക്കും.

സ​ബ് മീ​റ്റ​ർ സ്ഥാ​പി​ച്ചാ​ൽ ഓ​രോ കി​ലോ​വാ​ട്ട് അ​വ​റി​നും 30 ഫി​ൽ​സ് ആ​യി​രി​ക്കും നി​ര​ക്ക്. ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് www.addc.ae വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ www.aadc.ae വെ​ബ്സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി.

സ്വ​കാ​ര്യ ചാ​ർ​ജി​ങ് യൂ​നി​റ്റ് ഉ​ട​മ​ക​ൾ​ക്ക് സ​ബ് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഡി​സം​ബ​ർ 31 വ​രെ​യാ​ണ് സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കും.

Tags:    
News Summary - New law for charging electric vehicles in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.