ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഹെറിറ്റേജ് അവാര്‍ഡ് മലൈബാര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, എക്സിക്യൂട്ടിവ് ഡയറക്ടര്‍ നൂറുദ്ദീന്‍ മുസ്തഫ നൂറാനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു
ഷാര്‍ജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് അവാർഡ് മലൈബാര്‍ ഫൗണ്ടേഷന് സ്വീകരിച്ചു. പൈതൃക സംരക്ഷണത്തിന് മികച്ച മാതൃകകള്‍ ഉണ്ടാക്കിയതാണ് മലൈബാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
ഷാര്‍ജയിലെ സെന്റര്‍ ഓഫ് ഇന്റര്‍നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജില്‍ നടന്ന ചടങ്ങില്‍ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമിയില്‍നിന്ന് മലൈബാര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, എക്സിക്യൂട്ടിവ് ഡയറക്ടര്‍ നൂറുദ്ദീന്‍ മുസ്തഫ നൂറാനി എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്‍മാനും സാഹിത്യകാരനുമായ ഡോ. അബ്ദുല്‍ അസീസ് അല്‍ മുസല്ലം അടക്കം പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.