സുലൈമാന്‍ ഹസ്സന് അബ്ദല്ല, ഉബൈദ് അലി ഹുമൈദ് ഹറബ് അല്‍ശംസി, അബ്ദുല്ല സാലഹ്, നിസാര്‍ തളങ്കര, ശ്രീതി നായര്‍, ബാല റെഡ്ഢി, ഷമ്മ മറിയം, സവ്വാബ് അലി, ഗാരി വില്യംസ്, നിമ്മി ജോസ് ആന്റണി
അജ്മാന്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാര്‍ഥികളെ ആദരിക്കുന്ന മീഡിയവണ്‍ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സിന്റെ യു.എ.ഇയിലെ മൂന്നാം എഡിഷന് ഞായറാഴ്ച അജ്മാനില്‍.
നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളില്‍ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് അജ്മാന് സ്റ്റുഡന്റ്സ് അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ സുലൈമാന്‍ ഹസ്സന് അബ്ദല്ല ഉദ്ഘാടനം ചെയ്യും. അല്‍ ഷംസി അഗ്രികള്‍ചര്‍ പ്രോജക്ട് മാനേജ്മെന്റ് ഡയറക്ടര്‍ ഉബൈദ് അലി ഹുമൈദ് ഹറബ് അല്‍ശംസി മുഖ്യപ്രഭാഷണം നടത്തും.
ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍നിന്നുള്ള അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് പുരസ്കാരം സ്വീകരിക്കുക. അബൂദബി യൂനിവേഴ്സിറ്റി ഡീന്‍ ശ്രീതി നായര്‍, അജ്മാന് നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗാരി വില്യംസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, അജ്മാന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അബ്ദുല്ല സാലഹ്, ഹിറ്റ് 96.7 എഫ്.എം അവതാരക നിമ്മി ജോസ് ആന്റണി.
അജ്മാന് ഹാബിറ്റാറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാല റെഡ്ഢി, നോര്‍ത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂള്‍ ഡയറക്ടര്‍ ഷമ്മ മറിയം, മീഡിയവണ്‍ ജി.സി.സി ഓപറേഷന്‍സ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ജനറല്‍ മാനേജര്‍ സവ്വാബ് അലി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യും. യു.എ.ഇയിലെ മൂന്നാമത്തെ പുരസ്കാര ചടങ്ങാണ് അജ്മാനിലേത്. ദുബൈ അക്കാദമിക് സിറ്റിയിലെ സ്റ്റഡി വേള്‍ഡ് സെന്ററിലും അബൂദബി യൂനിവേഴ്സിറ്റിയിലും നടന്ന ആദ്യ രണ്ട് ചടങ്ങുകളില്‍ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ പുരസ്കാരം സ്വീകരിച്ചിരുന്നു.
കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയില്‍ കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു ഫൈനല്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയവരെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.