ദുബൈ: ഉദ്യോഗസ്ഥ സംതൃപ്തിയിലെ മോശം പ്രകടനത്തിന് ഫെഡറൽ സർക്കാർ വകുപ്പുകൾക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥ സംതൃപ്തി 60 ശതമാനത്തിൽ കുറഞ്ഞ അഞ്ച് വകുപ്പുകൾക്കെതിരെയാണ് അദ്ദേഹം ട്വിറ്ററിൽ താക്കീത് നൽകിയത്.
മൊത്തം 40 വകുപ്പുകളുെട പ്രവർത്തനങ്ങൾ ശൈഖ് മുഹമ്മദ് വിലയിരുത്തി. ഇതിൽ ചില വകുപ്പുകൾ 93 ശതമാനം ഉദ്യോഗസ്ഥ സംതൃപ്തി കൈവരിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സംതൃപ്തിക്ക് ഉദ്യോഗസ്ഥ സംതൃപ്തി പരമ പ്രധാനമാണെന്നിരിക്കെ 60 ശതമാനത്തിൽ കുറവ് സ്വീകാര്യമല്ലെന്ന് ദുൈബ ഭരണാധികാരി ട്വീറ്റ് ചെയ്തു. ജോലി സാഹചര്യവും ഉദ്യോഗസ്ഥ സംതൃപ്തി നിലയും മെച്ചപ്പെടുത്താൻ വകുപ്പ് മാനേജർമാർക്ക് അദ്ദേഹം ആറ് മാസം സമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.