ദുബൈ: അജ്മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ പ്രമുഖ മെഡിക്കൽ യൂനിവേഴ്സിറ്റിയായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. മാർച്ച് ഏഴ്, 28 തീയതികളിൽ ദുബൈ, അജ്മാൻ എമിറേറ്റുകളിലെ ക്യാമ്പസുകളിലാണ് വിദ്യാർഥികൾക്ക് ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നത്. ദുബൈ 13 സ്ട്രീറ്റിലെ തുംബെ മെഡിസിറ്റിയിലും അജ്മാനിലെ തുംബെ മെഡിസിറ്റിയിലും രാവിലെ ഒമ്പത് മുതൽ രണ്ട് മണിവരെയാണ് ഓപ്പൺ ഹൗസ്. പുതിയ അപേക്ഷകർക്ക് മൂല്യ നിർണയ ഫീസുണ്ടാവില്ല. മികച്ച വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകളും ലഭിക്കും.
മെഡിസിൻ, ഡെന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസസ്, നഴ്സിങ്, വെറ്ററിനറി മെഡിസിൻ വിഷയങ്ങളിലാണ് അജ്മാൻ ക്യാമ്പസ് ഒഴിവുകളുള്ളത്. ഫൗണ്ടേഷൻ പ്രോഗ്രാം അപ്പർ ആസ്ട്രിയ, തുംബെ ഇന്‍റർനാഷനൽ പാത്ത്വേ പ്രോഗ്രാം-മെഡിസിൻ (എച്ച്.ഡി.പി.സി.എസ്), ബാച്ച്ലർ ഓഫ് സയൻസ് ഇൻ അപ്ലൈഡ് എ.ഐ ഇൻ ഹെൽത്ത് കെയർ, ബാച്ചിലർ ഓഫ് സയൻസ് ഇൻ ഹെൽത്ത് കെയർ മാനേജ്മെറ് ആൻഡ് ഇകണോമിക്സ്, മാസ്റ്റർ ഇൻ എ.ഐ ഹെൽത്ത് ഇൻഫോർമാറ്റിക്സ്, മാസ്റ്റർ ഇൻ ഹെൽത്ത് കെയർ മാനേജ്മെന്റ് ആൻഡ് ഇകണോമിക്സ് എന്നിവയാണ് ദുബൈ ബ്രാഞ്ച് ക്യാമ്പസ് വാഗ്ദാനം ചെയ്യുന്നത്. ഓപ്പൺ ഹൗസിന്‍റെ കൂടുതൽ വിവരങ്ങൾക്ക് 067431333, 0501179552.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.