വാടാനപ്പള്ളി വെൽഫെയർ അബൂദബി സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range വാടാനപ്പള്ളി വെൽഫെയർ അബൂദബി ഇഫ്താർ സംഗമം
അബൂദബി: വാടാനപ്പള്ളി വെൽഫെയർ അബൂദബി (വേവ്) സംഘടിപ്പിച്ച ഇഫ്താർ സംഗമം ഫെബ്രുവരി 21ന് ഐ.സി.സി. (ഇസ്ലാമിക് കൾച്ചറൽ സെന്റർ) അബൂദബിയിൽ നടന്നു.
വാടാനപ്പള്ളിയിൽ നിന്നുള്ള 200ൽ അധികം ആളുകൾ പങ്കെടുത്തു. 45 വർഷങ്ങൾക്ക് മുൻപ് പരേതനായ ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച വേവ്, ഇപ്പോൾ അൽ നൂർ ചാരിറ്റബിൾ ട്രസ്റ്റുമായി ലയിച്ച് യു.എ.ഇയിലെ അവരുടെ പ്രതിനിധിയായി പ്രവർത്തിക്കുകയാണ്. ഇത് വാടാനപ്പള്ളി സമൂഹത്തിൽ കൂടുതൽ വിപുലമായ കാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.