ബി.വി. സീതി തങ്ങൾ റമദാൻ റിലീഫ് ‘സാന്ത്വനം 2026’ ബ്രോഷർ പ്രകാശനം യൂനീക് വേൾഡ് എം.ഡി. മുഹമ്മദ് ഷാക്കിർ ആദിൽ യുസുഫ്, എം.ഡി. ഷാജഹാൻ കോവത്തിന് നൽകി നിർവഹിക്കുന്നു.
ദുബൈ: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന ബി.വി സീതി തങ്ങളുടെ പേരിൽ ദുബൈ കെ.എം.സി.സി. മണലൂർ മണ്ഡലം കമ്മിറ്റി റമദാനിനോടനുബന്ധിച്ച് നടത്തുന്ന ബി.വി. സീതി തങ്ങൾ റമദാൻ റിലീഫ് ‘സാന്ത്വനം 2026’ ബ്രോഷർ പ്രകാശനം ചെയ്തു. നിയോജക മണ്ഡലത്തിലെ നിർധനരും നിരാലംബരുമായ രോഗികളായ കുടുംബങ്ങൾക്ക് ധനസഹായം നൽകുകയാണ് ലക്ഷ്യം. ദുബൈ ലുലു വില്ലേജിലെ ചായക്കട റസ്റ്റാറന്റിൽ നടന്ന ഇഫ്ത്താർ സംഗമത്തിൽ യൂനീക് വേൾഡ് എം.ഡി. മുഹമ്മദ് ഷാക്കിർ ആദിൽ യുസുഫ്, എം.ഡി. ഷാജഹാൻ കോവത്തിന് ബ്രോഷർ നൽകി പ്രകാശനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കലിന്റെ അധ്യക്ഷതയിൽ ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് റിലീഫ് പ്രവർത്തങ്ങൾ വിശദീകരിച്ചു. ജില്ല ഭാരവാഹികളായ ആർ.വി.എം മുസ്തഫ, മുഹമ്മദ് ഹനീഫ് തളിക്കുളം, ഷെമീർ പണിക്കത്ത്, നൗഷാദ്, നൗഫൽ കടപ്പുറം, ജംഷീർ പാടൂർ വിവിധ മണ്ഡലം ഭാരവാഹികളായ ഷക്കീർ ഉപ്പാട്ട്, ശാഹുൽ, വനിത കെ.എം.സി.സി ജില്ല ജന. സെക്രട്ടറി ഫസ്ന നബീൽ, സെക്രട്ടറി ഫാസില ഷാജഹാൻ, ഷാർജ കെ.എം.സി.സി ജില്ല ഭാരവാഹികളായ സബീന ഷാനവാസ്, ബൽഖീസ് മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ തസ്നീം ഹർഷാദ്, ജാസിറ ഉസ്മാൻ, മെഹ്നാസ് സലാം തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലം ഭാരവാഹികളൊയ ഷാജഹാൻ ജാസി, റഷീദ് പുതുമനശ്ശേരി, നൗഫൽ പാവറട്ടി, ജാബിർ മജീദ് പാടൂർ, റഷീദ് വാടാനപ്പള്ളി, ഉസ്മാൻ ആളൂർ, അൻവർ റഹ്മാനി തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി അഫ്സൽ ചൊവല്ലൂർ സ്വാഗതവും ട്രഷറർ മുഹമ്മദ് ഹർഷാദ് തിരുനെല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.