ലി​വ ഫെ​സ്റ്റി​വ​ൽ ദൃ​ശ്യം

ലി​വ ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ 7 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ൽ ന​ട​ന്ന ലി​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ എ​ത്തി​യ​ത്​ ഏ​ഴ്​ ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​ർ. 2025 ഡി​സം​ബ​ർ 12 മു​ത​ൽ 2026 ജ​നു​വ​രി 3 വ​രെ ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ 23 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ വ​ലി​യ രീ​തി​യി​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ച്ചേ​ർ​ന്ന​ത്.

യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ണ​ൽ​ത്തി​ട്ട​യാ​യ ത​ൽ മു​രീ​ബ്​ കേ​ന്ദ്രീ​ക​രി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്കും മോ​ട്ടോ​ർ സ്പോ​ർ​ട്സ് പ്രേ​മി​ക​ൾ​ക്കും സം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ആ​സ്വാ​ദ​ക​ർ​ക്കും ഒ​രു​പോ​ലെ ആ​വേ​ശ​ക​ര​മാ​യ രീ​തി​യി​ലാ​ണ്​ ശൈ​ത്യ​കാ​ല വി​നോ​ദ​മേ​ള ഒ​രു​ക്കി​യ​ത്.

അ​ബൂ​ദ​ബി സാം​സ്​​കാ​രി​ക, ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മേ​ള, ലി​വാ സ്പോ​ർ​ട്സ് ക്ല​ബ്, അ​ബൂ​ദ​ബി സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫീ​സ്, അ​ൽ ദ​ഫ്​​റ മു​നി​സി​പ്പാ​ലി​റ്റി, അ​ബൂ​ദ​ബി പൊ​ലീ​സ്, അ​ബൂ​ദ​ബി മീ​ഡി​യ നെ​റ്റ്‌​വ​ർ​ക്, മി​റ​ൽ എ​ന്നി​വ സ​ഹ​ക​രി​ച്ചാ​ണ്​ ഒ​രു​ക്കി​യ​ത്.

പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വു​മാ​യി​രു​ന്നു മേ​ള​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. ത​ൽ മു​രീ​ബ് പ​രി​സ​ര​ങ്ങ​ളി​ലും ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, വി​വി​ധ ആ​ക്റ്റി​വി​റ്റി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​ൽ ദ​ഫ്​​റ മേ​ഖ​ല​യു​ടെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​പ​ര​മാ​യ പൈ​തൃ​ക​വും ലോ​ക​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മേ​ള സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ലി​വ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​സ്റ്റി​വ​ലി​ന്റെ അ​ടു​ത്ത പ​തി​പ്പ് 2026 ഡി​സം​ബ​ർ 11 മു​ത​ൽ 2027 ജ​നു​വ​രി 2 വ​രെ ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - 7 lakh visitors have visited the Liva Festival so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.