റാസല്‍ഖൈമ: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശരിവെച്ച് റാസല്ഖൈമയിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. രാത്രി ചാറ്റല്‍ മഴയുടെ പ്രതീതി സൃഷ്ടിച്ച് തുടങ്ങിയ മഞ്ഞു വീഴ്ച്ച പുലർച്ച ദൂരക്കാഴ്ച്ച മറയുന്ന രീതിയില്‍ ശക്തമായി.
വാഹന ഉപഭോക്താക്കള്‍ക്ക് ഗതാഗത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച മഞ്ഞ് ജനങ്ങള്‍ക്ക് മനോഹരമായ അനുഭവമായി. നഗര-പ്രാന്ത പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ദൂരക്കാഴ്ച് ഗണ്യമായി കുറഞ്ഞതിനത്തെുടര്‍ന്ന് ഗതാഗതം മന്ദഗതിയിലായി. വെള്ളമഞ്ഞില് മൂടപ്പെട്ട ദൃശ്യങ്ങള്‍ പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ അധികൃതര്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് വാഹന യാത്രികര്‍ക്ക് ജാഗ്രത നിർദേശം നല്കി. വേഗം കുറക്കുകയും വാഹനങ്ങള്‍ തമ്മിലുള്ള നിശ്ചിത അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.
ദുബൈയിലും ഷാർജയിലും അതിരാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ നേരിയ ചാറ്റൽമഴയുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വാഹനങ്ങൾ കൃത്യമായി അകലം പാലിച്ച് സൂക്ഷിച്ച് ഓടിക്കണമെന്ന നിർദേശങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂടൽ മഞ്ഞുമൂലം ദുബൈയിൽ നിരവധി വിമാനങ്ങളുടെ സർവിസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.