ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ൽ പീ​ര​ങ്കി മു​ഴ​ക്കു​ന്നു.

ഇ​ഫ്താ​ര്‍ സ​മ​യ​മ​റി​യി​ച്ച്​ ഫു​ജൈ​റ​യി​ലും പീ​ര​ങ്കി മു​ഴ​ക്കം

ഫു​ജൈ​റ: ഇ​മാ​റാ​ത്തി പെ​തൃ​ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തി ഇ​ഫ്താ​ര്‍ സ​മ​യ​മ​റി​യി​ക്കാ​ന്‍ ഫു​ജൈ​റ​യി​ലും പീ​ര​ങ്കി മു​ഴ​ക്കം. ഫു​ജൈ​റ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും ഇ​ഫ്താ​ർ പീ​ര​ങ്കി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ല്‍ ആ​ണ് പീ​ര​ങ്കി​യു​ള്ള​ത്. ഇ​ഫ്താ​ർ സ​മ​യ​ങ്ങ​ളി​ൽ പീ​ര​ങ്കി മു​ഴ​ക്കു​ന്ന​ത്​ കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ഗ്രാ​ൻ​ഡ്​ മോ​സ്കി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്.

ഫു​ജൈ​റ​യു​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളാ​യ മ​സാ​ഫി, ദി​ബ്ബ, മി​റ​ബ്ബ, ബി​ദി​യ, ത്വ​വീ​ന്‍, സി​ജി, ബി​ത്ന തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലും പീ​ര​ങ്കി എ​ത്തി​ച്ച്​ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​ക​ട​ന​മു​ണ്ടാ​കും.

സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും സൗ​ഹൃ​ദ​വും വ​ള​ർ​ത്തി, പു​തു​ത​ല​മു​റ​ക്ക്​ റ​മ​ദാ​നി​ലെ പാ​ര​മ്പ​ര്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ​വും കൈ​കോ​ർ​ക്കു​ന്ന ഫു​ജൈ​റ​യി​ലെ ഇ​ഫ്താ​ർ പീ​ര​ങ്കി വി​ശു​ദ്ധ മാ​സ​ത്തി​ന്റെ ചൈ​ത​ന്യം സ​മൂ​ഹ​ത്തി​ലാ​കെ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തു​മാ​ണ്. ഫു​ജൈ​റ ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ്‌ മോ​സ്കി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഇ​ഫ്താ​റി​ൽ പ​ങ്കു​ചേ​രാ​ൻ ഒ​രോ ദി​വ​സ​വും എ​ത്തി​ച്ചേ​രു​ന്ന​ത്.

ദി​വ​സ​വും ഫു​ജൈ​റ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു എ​മി​റേ​റ്റ്സു​ക​ളി​ല്‍ നി​ന്നു​പോ​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി​പേ​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Cannons also fired in Fujairah to mark Iftar time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.