ദുബൈ കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് പ്രവർത്തക യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: ദുബൈ കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് ഡിസംബറിൽ നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. പ്രസിഡന്റ് റസിയ ഷമീറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. ദുബൈ കെ.എം.സി.സി നടത്തുന്ന യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ വിജയിപ്പിക്കാനും തീരുമാനിച്ചു.
കുട്ടികളുടെയും വനിതകളുടെയും പുതുമയും ശ്രദ്ദേയമായതുമായ പരിപാടികളിലും മത്സരങ്ങളിലും വനിത വിങ് സജീവമാകും. കെ.എം.സി.സി ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, വനിതാ വിങ് കോഓഡിനേറ്റർ കബീർ ഒരുമനയൂർ, ജില്ലാ ഭാരവാഹികളായ അബു ഷമീർ, നൗഷാദ് ടാസ്, ഷമീർ പണിക്കത്ത് എന്നിവർ ആശംസകൾ നേർന്നു.
വനിത വിങ് ജില്ലാ ഭാരവാഹികളായ രിസ്മ ഗഫൂർ, മിന്നത്ത് കോയമോൻ, മറിയം ജാബിർ, അബീന സിറാജ്, ആരിഫ സഹദ്, ഫാസില ഷാജഹാൻ മണ്ഡലം ഭാരവാഹികളായ സബീന ഷമീർ, നെജു റസൂൽ ഖാൻ, സീന നവാസ്, റജീന ഫൈസൽ, റംസീന, ഷംസീന, ഫാസിജ ഷഹീൻ, സെബിയ അബ്ദുല്ല, റിൻഷാ ഷെറിൻ, റാഷിദ ബദറുദീൻ, സബീന ഷാഹുൽ, മുബീന സുൾഫിക്കർ, സഫീന ഇബ്രാഹിം, സഫിയ ഷാഹുൽ, റഹ്മത്തുന്നിസ നൗഷാദ് എന്നിവർ സംസാരിച്ചു.
വനിത വിങ് ജനറൽ സെക്രട്ടറി ഫസ്ന നബീൽ സ്വാഗതവും ട്രഷറർ ഷകീല ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.