വ​ർ​ണ വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി അ​ബൂ​ദ​ബി റോ​ഡു​ക​ൾ

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ വി​വി​ധ റോ​ഡു​ക​ളി​ലും പാ​ല​ങ്ങ​ളി​ലു​മാ​യി 5200 ലേ​റെ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി.

അ​ബൂ​ദ​ബി കോ​ർ​ണി​ഷ്, അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റ്, ശൈ​ഖ് സാ​യി​ദ് സ്ട്രീ​റ്റ്, ശൈ​ഖ് റാ​ശി​ദ് ബി​ൻ സ​ഈ​ദ് സ്ട്രീ​റ്റ്, കി​ങ് അ​ബ്ദു​ല്ല സ്ട്രീ​റ്റ് എ​ന്നി​വ​യു​ൾ​പ്പ​ടെ പ്ര​ധാ​ന പാ​ത​ക​ളും പാ​ല​ങ്ങ​ളും ദ്വീ​പു​ക​ളു​മെ​ല്ലാം അ​ല​ങ്കാ​ര വി​ള​ക്കു​ക​ളാ​ൽ അ​ല​ങ്കൃ​ത​മാ​ണ്. 2100 ച​ന്ദ്ര​ക്ക​ല​യു​ടെ രൂ​പ​ക​ൽ​പ​ന​ക​ളും 2100 ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രൂ​പ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​വ കൂ​ടാ​തെ റം​സാ​ൻ പീ​ര​ങ്കി​യി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് നി​ർ​മി​ച്ച രൂ​പ​ങ്ങ​ളും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. റ​മ​ദാ​നി​ന്‍റെ ആ​ത്മീ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​നും ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യാ​ത്മ​ക രൂ​പം വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് വ​ർ​ണ​വെ​ളി​ച്ച​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച​ത്.

സാ​മൂ​ഹി​ക ക്ഷേ​മം വ​ർ​ധി​പ്പി​ക്കാ​നും പൊ​തു ആ​ഘോ​ഷ​ങ്ങ​ൾ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നു​മാ​ണ് സം​രം​ഭം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ല​ങ്കാ​ര വി​ള​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ റ​മ​ദാ​നി​ലു​ട​നീ​ളം പ്ര​ത്യേ​ക സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ സ്ഥി​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Abu Dhabi roads shine in colorful lights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.