Posted On
date_range Updated On
date_range അന്താരാഷ്ട്ര കുറ്റവാളികൾ ഷാർജയിൽ അറസ്റ്റിൽ
ഷാർജ: ഇന്‍റർപോൾ അന്വേഷിച്ചിരുന്ന രണ്ട് പ്രതികൾ ഷാർജയിൽ അറസ്റ്റിലായി. ഉസ്ബെകിസ്താൻ, നേപ്പാൾ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളെ അതാത് രാജ്യങ്ങൾക്ക് കൈമാറി. വിവിധ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ ഇന്‍റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാജ്യാന്തര കുറ്റവാളികളെ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഫ്രാൻസിന് കൈമാറിയിരുന്നു. കഴിഞ്ഞ മാസവും ഫ്രാൻസ്, ബെൽജിയം പൗരൻമാരായ രണ്ട് പ്രതികളെ ദുബൈ പൊലീസ് പിടികൂടി നാടുകടത്തിയിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കാനഡ, സ്പെയിൻ പൗരൻമാരും പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.