കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി
ദുബൈ കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഇഫ്താർ
ദുബൈ: കെ.എം.സി.സി ഗുരുവായൂർ മണ്ഡലം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സാദിഖ് തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന സംഗമം തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. ദുബൈ ഇൻകാസ് വർക്കിങ് പ്രസിഡന്റ് ബി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതിയംഗം മുഹമ്മദ് വെട്ടുകാട്, മണ്ഡലം നിരീക്ഷകനും ജില്ല ഭാരവാഹിയുമായ അബു ഷെമീർ, ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, മുഹമ്മദ് അക്ബർ ചാവക്കാട്, നൗഫൽ അബ്ദുല്ല, ഷമീർ പണിക്കത്ത്, ഹനീഫ് തളിക്കുളം, ജംഷീർ പാടൂർ, ജില്ലാ പ്രവർത്തക സമിതിയംഗം അഷറഫ് കിള്ളിമംഗലം, വനിത വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സുബി മനാഫ്, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഫസ്ന നബീൽ, ജില്ലാ ആക്ടിങ് പ്രസിഡന്റ് റിസ്മ ഗഫൂർ, സംസ്ഥാന പ്രവർത്തക സമിതിയംഗം നെബു ഹംസു, ജില്ല ഭാരവാഹികളായ അബീന സിറാജ്, മിന്നത്ത് കോയമോൻ, ഐഷ ഷറഫു, വിവിധ മണ്ഡലം ഭാരവാഹികളായ സക്കീർ കുന്നിക്കൽ, അഫ്സൽ ചൊവ്വല്ലൂർ, മുസമ്മിൽ തലശേരി, തൻവീർ കാളത്തോട്, മുഹമ്മദ് റസൂൽ ഖാൻ, ജലീൽ, വനിത വിങ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് റജീന ഫൈസൽ, ജനറൽ സെക്രട്ടറി സനോബർ ഷെയ്ക്ക്, ട്രഷറർ ഷംസീന നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി സി.കെ ഷറഫുദ്ദീൻ, മറ്റു ഭാരവാഹികളായ ഇല്യാസ് എടക്കഴിയൂർ, നസീബ് കുരഞ്ഞിയൂർ, പി.എം റഈസ്, ഷാജിത കബീർ എന്നിവർ നേതൃത്വം നൽകി. അബ്ദുൽ ഹമീദ് വടക്കേക്കാട് സ്വാഗതവും മുഹമ്മദ് അസ്ലം വൈലത്തൂർ നന്ദിയും രേഖപ്പെടുത്തി.
ഡബ്ല്യു.എം.സി അൽ ഐൻ പ്രൊവിൻസ്
ഡബ്ല്യു.എം.സി അൽ ഐൻ പ്രൊവിൻസ് നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുന്നവർ
അൽഐൻ: വേൾഡ് മലയാളീ കൗൺസിൽ (ഡബ്ല്യു.എം.സി) അൽഐൻ പ്രൊവിൻസ് തവാം റിക്രിയേഷൻ ഹാളിൽ ഇഫ്താർ സംഗമം നടത്തി. വിശുദ്ധ റമദാനിന്റെ ഐക്യം, കരുണ, സഹോദര്യം, ദാനധർമം എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഇഫ്താർ സംഗമം. ഇഫ്താർ സംഗമത്തോടൊപ്പം അൽഐനിൽ നിന്നും ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ വർഗീസ് പനയ്ക്കൽ, റസൽ മുഹമ്മദ് സാലി, ഇ.കെ. സലാം, മണികണ്ഠൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സമൂഹത്തിന് നൽകിയ സേവനങ്ങൾക്കും നേതൃത്വത്തിനും ആദരസൂചകമായിട്ടായിരുന്നു ഈ അനുമോദനം. അൽ ഐനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ സംഗമത്തിൽ പങ്കുചേർന്നു.
കെ.ഇ.സി ഇഫ്താർ സംഗമം
കെ.ഇ.സി കാഞ്ഞിരപ്പള്ളി ഷാർജ നെസ്റ്റോ മിയ മാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഷാർജ: യു.എ.ഇയിലെ കാഞ്ഞിരപ്പള്ളി പ്രവാസികളുടെ കൂട്ടായ്മയായ കെ.ഇ.സി കാഞ്ഞിരപ്പള്ളി ഷാർജ നെസ്റ്റോ മിയ മാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ജോലിയും ബിസിനസുമായി കഴിയുന്ന പ്രവാസികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.
പ്രവാസലോകത്ത് പരസ്പര സഹകരണവും ഐക്യവും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളിയുടെ പാരമ്പര്യവും സ്നേഹവും കാത്തുസൂക്ഷിച്ച് വരും വർഷങ്ങളിലും ഇത്തരത്തിലുള്ള കൂടുതൽ ഒത്തുചേരലുകൾ തുടരുമെന്ന് കെ.ഇ.സി ഭാരവാഹികൾ അറിയിച്ചു. ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും കമ്യൂണിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.
ഇൻകാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി
ഇൻകാസ് ദുബൈ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: ഇൻകാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി ഖിസൈസ് വുഡ്ലംപാർക്ക് സ്കൂളിൽ നോമ്പുതുറ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സാംസ്കാരിക രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും കുടുംബങ്ങളും ഇഫ്താറിൽ പങ്കെടുത്തു. കോഴിക്കോട് ജില്ല കമ്മറ്റി പ്രസിഡന്റ് വിജയ് തോട്ടത്തിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് എറാമല, ട്രഷറർ മൂസ മാട്ടാമ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആദം എടവന കൺവീനറായും പ്രകാശ് മേപ്പയ്യൂർ ജോ. കൺവീനറുമായ കമ്മിറ്റിയാണ് ഇഫ്താറിന്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മറ്റു ഭാരവാഹികൾ, നാഷനൽ കമ്മറ്റി ഭാരവാഹികൾ, ജില്ല കമ്മറ്റി അംഗങ്ങൾ, ഫുജൈറ, റാസൽഖൈമ, ഷാർജ എന്നീ കമ്മിറ്റികളുടെ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യു.എ.ഇ ചൂലൂർ മഹല്ല് പ്രവാസി കൂട്ടായ്മ
യു.എ.ഇ ചൂലൂർ മഹല്ല് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ
ദുബൈ: യു.എ.ഇ ചൂലൂർ മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ദുബൈ കരാമ സെന്ററിൽ നടന്ന ഇഫ്താർ വിരുന്നിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പ്രസിഡന്റ് സലിം അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് സി.ഒ.ഒ സലീം വലിയകത്ത് സംസാരിച്ചു. സെക്രട്ടറി നാസർ ഖാദർ സ്വാഗതം പറഞ്ഞു. ഷബീർ പരീത് മുഖ്യ അതിഥിയായിരുന്നു.
നൗഷാദ് ഖാദർ, സാദിഖ് പോക്കാക്കില്ലത്ത്, അജ്മൽ നൂർദ്ദീൻ, ഷക്കീർ സത്താർ, ശിഹാബ് ഉപ്പാട്ട്, ശിഹാബ് ഖാദർ, അനസിൽ തുടങ്ങിയവർ നേതൃത്വം നൽകി. യൂസഫലി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.