പ്രതീകാത്മക ചിത്രം
ദുബൈ: ശനിയാഴ്ച രാവിലെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്. ദൃശ്യപരത വളരെ കുറഞ്ഞ തോതിലായതോടെ ഡ്രൈവർമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുകയും ദുബൈയിൽ ഇറങ്ങേണ്ട വിവിധ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട 21വിമാനങ്ങളും ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങളുമാണ് വഴിതിരിച്ചുവിട്ടതെന്ന് ദുബൈ എയർപോർട്സിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിരാവിലത്തെ തടസങ്ങൾ നീങ്ങിയതോടെ വൈകാതെ വിമാന സർവീസുകൾ സാധാരണ നിലയിലായി.
ദുബൈയിലും അബൂദബിയുടെ വിവിധ ഭാഗങ്ങളിലുമാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. അബൂദബിയിൽ വിവിധ റോഡുകളിൽ വേഗപരിധി 80കി.മീറ്ററായി കുറക്കുകയും പൊലീസ് ഡ്രൈവർമാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാവിലെ 10മണിവരെ മൂടൽമഞ്ഞ് അനുഭവപ്പെടാമെന്ന് നേരത്തെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.