വീറ്റ് പൗഡർ ... 1 കപ്പ്
നേന്ത്രപ്പഴം ... 1 എണ്ണം
മുട്ട ...1 എണ്ണം
ഈന്തപ്പഴം... 20 എണ്ണം
ക്രഷ്ഡ് നട്സ് ... ആവശ്യത്തിന്
ഉപ്പ്, വെള്ളം ... ആവശ്യത്തിന്
ബ്രഡ്ക്രംസ്... ആവശ്യത്തിന്
ഓയിൽ, നെയ്യ് ... ആവശ്യത്തിന്
ഒരു ഫ്രയിങ് പാനിൽ രണ്ട് ടീ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ്, ബദാം, നേന്ത്രപ്പഴം ചേർത്ത് രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിലേക്ക് കുരുകളഞ്ഞ് ചെറുതായി മുറിച്ച ഈന്തപ്പഴം, ഏലയ്ക്കപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഫില്ലിങ് റെഡി. ആവശ്യമെങ്കിൽ പഞ്ചസാര, തേങ്ങയും ചേർത്ത് ഫില്ലിങ് തയാറാക്കാം. ശേഷം ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് വെള്ളം, ഉപ്പ് ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ച് വലിയ ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി സമോസ, സ്പ്രിങ് റോൾ ഷേപ്പിൽ കട്ട് ചെയ്ത് തയാറാക്കി വെച്ച് ഫില്ലിങ്ങിൽനിന്ന് ഓരോ സ്പൂൺ വീതം ഫില്ലിങ് വെച്ച് സമോസ, സ്പ്രിങ് റോൾ ക്ലോസ് ചെയ്യുക. ഇങ്ങനെ എല്ലാം ചെയ്തതിന് ശേഷം എഗ് ബീറ്റ് ചെയ്തതിൽ ഡിപ്പ് ചെയ്ത് ബ്രഡ്ക്രംസിൽ റോൾ ചെയ്ത് നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്യുക. ചോക്ലറ്റ് സിറപ് കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.