സ​മ​ദാ​നി​യു​ടെ പ്ര​ഭാ​ഷ​ണം ഇ​ന്ന്

ദു​ബൈ: യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ‘കു​ടും​ബ വ​ർ​ഷം 2026’ അ​ടി​സ്ഥാ​ന​മാ​ക്കി ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​എം.​പി. അ​ബ്‌​ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണം ഫെ​ബ്രു​വ​രി 21ന്​ ​രാ​ത്രി 8.30ന് ​ദു​ബൈ അ​ൽ​ബ​റാ​ഹ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ‘കു​ടും​ബം, മാ​ന​വ​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം’ എ​ന്ന വി​ഷ​യ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ഭാ​ഷ​ണ പ​രി​പാ​ടി പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നും ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സും ഉ​ണ്ടാ​കും. മ​തം, ശാ​സ്‌​ത്രം, രാ​ഷ്ട്രീ​യം, സാ​ഹി​ത്യം, ക​ല, സം​സ്‌​കാ​രം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യും സ്പ​ർ​ശി​ക്കു​ന്ന വി​ജ്ഞാ​ന​പ്ര​ദ​മാ​യ മ​ണി​ക്കൂ​റു​ക​ൾ സ​മ്മാ​നി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​മാ​ണ് സ​മ​ദാ​നി നി​ർ​വ​ഹി​ക്കു​ക. ആ​ശം​സ പ്ര​സം​ഗ​ങ്ങ​ളും മ​റ്റ് ച​ട​ങ്ങു​ക​ളു​മി​ല്ലാ​തെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം നേ​രി​ട്ട് സ​മ​ദാ​നി​യു​ടെ പ്ര​ഭാ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കും​വി​ധ​മാ​ണ് പ്രോ​ഗ്രാം ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​രാ​യ റി​സോ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്ട് ലേ​ണി​ങ് ഇ​നീ​ഷ്യേ​റ്റീ​വ് (റെ​യി​ൻ) ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Samadani's speech today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.