ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ക​ർ ഇ​ഫ്താ​ർ കി​റ്റ്​ വി​ത​ര​ണം​ചെ​യ്യു​ന്നു

30,000 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്ത്​ ഷാ​ർ​ജ ചാ​രി​റ്റി

ഷാ​ർ​ജ: റ​മ​ദാ​നി​ലെ ആ​ദ്യ ദി​ന​ത്തി​ൽ എ​മി​റേ​റ്റി​ലെ 129 ഇ​ട​ങ്ങ​ളി​ലാ​യി 30,000 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്ത്​ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ. റ​മ​ദാ​നി​ൽ 10 ല​ക്ഷം ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച വാ​ർ​ഷി​ക കാ​മ്പ​യ്​​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ആ​ദ്യ ദി​നം 30,000 ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്.

ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റ​മ​ദാ​ൻ സം​രം​ഭ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണ​മെ​ന്ന്​ ക​മ്മി​റ്റി ത​ല​വ​ൻ അ​ബ്​​ദു​ല്ല സെ​യ്​​ഫ്​ ബി​ൻ ഹി​ന്ദി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം ശ​ക്​​തി​പ്പെ​ടു​ത്താ​നും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ഫ്​​താ​ർ കി​റ്റ്​ വി​ത​ര​ണം ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും പാ​ലി​ച്ച​താ​ണ്​ ഭ​ക്ഷ്യ കി​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​ത്. 

Tags:    
News Summary - Sharjah Charity distributes 30,000 Iftar kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.