മെ​ൻ​സ്​ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്; അ​ൽ​ഐ​ൻ റോഡുകളി​ൽ ഇ​ന്ന്​ നി​യ​ന്ത്ര​ണം

ദു​ബൈ: യു.​എ.​ഇ ടൂ​ർ മെ​ൻ​​സ്​ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നോ​ടു​ബ​ന്ധി​ച്ച്​ അ​ൽ​ഐ​നി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഫെ​ബ്രു​വ​രി 21ന്​ ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. അ​ൽ​ഐ​ൻ മ്യൂ​സി​യം മു​ത​ൽ ജ​ബ​ൽ ഹ​ഫീ​ത്തു വ​രെ​യു​ള്ള റോ​ഡു​ക​ളി​ലാ​ണ്​ നി​യ​ന്ത്ര​ണം. ഇ​തു​വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യോ യാ​ത്ര​ക്ക്​ കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വെ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച അ​ൽ ഐ​ൻ മ്യൂ​സി​യം ഭാ​ഗ​ത്തു നി​ന്നാ​ണ്​ സൈ​ക്ലി​ങ്​ റേ​സി​ന്‍റെ തു​ട​ക്കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ സ്​​ട്രീ​റ്റും ചു​റ്റു​മു​ള്ള ഉ​ൾ​റോ​ഡു​ക​ളും ഉ​ച്ച​ക്ക്​ 12.30നും ​ഒ​രു​മ​ണി​ക്കും ഇ​ട​യി​ൽ അ​ട​ച്ചി​ടും. ര​ണ്ടാം ഘ​ട്ട നി​യ​ന്ത്ര​ണം ഉ​ച്ച​ക്ക്​ 12.40നും 1.20​നും ഇ​ട​യി​ലാ​യി​രി​ക്കും.

മ്യൂ​സി​യം ഡി​സ്ട്രി​ക്ടി​നെ അ​ൽ ഐ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ ഉ​ച്ച​ക്ക് 12.55 മു​ത​ൽ 1.35 വ​രെ കി​ഴ​ക്ക്​ ഭാ​ഗ​ത്തേ​ക്ക്​​ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും. തു​ട​ർ​ന്ന് പെ​ലോ​ട്ട​ൺ അ​ൽ ജി​മി​യി​ലേ​ക്ക് സൈ​ക്ലി​ങ്​ തു​ട​രു​ന്ന​തി​നാ​ൽ ഉ​ച്ച​ക്ക് ഒ​ന്നി​നും 1.40നും ​ഇ​ട​യി​ൽ കൂ​ടു​ത​ൽ അ​ട​ച്ചി​ട​ലു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഞ്ചാം ഘ​ട്ട​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട്, മ​റ്റ്​ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ 1.10 മു​ത​ൽ 1.55 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന്​ ഉ​ൾ റോ​ഡു​ക​ളി​ലൂ​ടെ റേ​സ്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 1.30 മു​ത​ൽ 2.15 വ​രെ​യും 1.45 മു​ത​ൽ 2.25 വ​രെ​യും താ​മ​സ, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​തീ​ക്ഷി​ക്കാം. വൈ​കീ​ട്ട്​ സാ​ക്കി​ർ ആ​ൻ​ഡ്​ ഗ്രീ​ൻ മു​ബ​സ്സ​റാ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളി​ലും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. 3.05 മു​ത​ൽ 3.40 വ​രെ​യും 3.10 മു​ത​ൽ 3.55 വ​രെ​യു​മാ​ണ്​ ഇ​വി​ടെ നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​ക. ജ​ബ​ൽ ഹ​ഫീ​ത്തി​ന്‍റെ താ​ഴ്‌​വ​ര​യി​ലേ​ക്ക് സൈ​ക്ലി​സ്റ്റു​ക​ൾ എ​ത്തു​ന്ന​തു​വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 മു​ത​ൽ 4.30 വ​രെ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ടം വ​രെ റോ​ഡ്​ അ​ട​ച്ചി​രി​ക്കും.

Tags:    
News Summary - Men's Cycling Championship; Restrictions on Al Ain roads today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.