ധൈ​ര്യ​മാ​യി രാ​ത്രി​യി​ൽ ഒ​റ്റ​ക്ക്​ സ​ഞ്ച​രി​ക്കാം

ദു​ബൈ: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്തെ 98.7ശ​ത​മാ​നം പേ​രും ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​ണെ​ന്ന്​ സ​ർ​വേ. രാ​ജ്യ​ത്ത്​ താ​മ​സ​ക്കാ​ർ​ക്ക്​ പൂ​ർ​ണ​മാ​യ സു​ര​ക്ഷ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യാ​ണ്​ പു​തി​യ ദേ​ശീ​യ പ​ഠ​നം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

‘ദ ​ക്വാ​ളി​റ്റി ഓ​ഫ്​ ലൈ​ഫ്​ സെ​ക്യൂ​രി​റ്റി സ​ർ​വേ 2025’ലാ​ണ്​ പ​​ങ്കെ​ടു​ത്ത​വ​രി​ൽ 98.7ശ​ത​മാ​നം പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ പ്ര​തി​ക​രി​ച്ച​ത്. സ​ർ​​വേ​യി​ൽ പ​​ങ്കെ​ടു​ത്ത സ്ത്രീ​ക​ളി​ൽ 98.1ശ​ത​മാ​നം പേ​രും രാ​ത്രി​യി​ൽ ഒ​റ്റ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന​ത്​ യു.​എ.​ഇ​യി​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​മെ​ന്ന പ​ദ​വി യു.​എ.​ഇ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ്​ പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.ഫെ​ഡ​റ​ൽ കോം​പി​റ്റി​റ്റീ​വ്​​നെ​സ്​ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ സെൻറ​റാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 6,775 പേ​ർ പ​ഠ​ന​ത്തി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യു​ടെ സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള സാ​മൂ​ഹ​ത്തി​ന്‍റെ വ​ള​രെ ഉ​യ​ർ​ന്ന വി​ശ്വാ​സ​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സു​ര​ക്ഷ, സ്ഥി​ര​ത, ജീ​വി​ത​നി​ല​വാ​രം എ​ന്നി​വ​യി​ൽ ആ​ഗോ​ള മാ​തൃ​ക എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​ന​ത്തെ ഈ ​ഫ​ല​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 98.7 percent of people are confident in their safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.