ദുബൈ: വിദേശ രാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലെ (റെസിഡൻഷ്യൽ) ഇലക്ട്രിക്കൽ മെയിന്റനൻസ് ടെക്നീഷ്യൻ (ട്രാൻസ്ഫോർമർ, മോട്ടോർ, ആൾട്ടർനേറ്റർ, കൺട്രോൾ പാനൽ ആൻഡ് വി.എഫ്.ഡി) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോർക്ക റൂട്ട്സും കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡും (കെൽ) സംയുക്തമായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. വയർമാൻ ലൈസൻസ് ഉള്ളവർക്കോ ഡിപ്ലോമ/ ഐ.ടി.ഐ/ കെ.ജി.സി.ഇ വിദ്യാഭ്യാസ യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കോ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.kerala.gov.inൽ ഫെബ്രുവരി 25നകം അപേക്ഷ നല്‍കാം.
വയർമാൻ ലൈസൻസ് ഉള്ളവര്‍ക്ക് പ്രവൃത്തിപരിചയം അനിവാര്യമല്ല. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരില്‍നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കെല്ലിന്റെ എറണാകുളം തൃപ്പൂണിത്തുറയിലുള്ള മാമല യൂനിറ്റിലാണ് പരിശീലനം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾ നോർക്ക റൂട്ട്സ് വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2770531, 539,566 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫിസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കാള്‍ സർവിസ്) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.