മാഹിൻ അബ്ദുറഹ്മാൻ
Posted On
date_range Updated On
date_range അബൂദബിയിൽ മലയാളിയെ കാണാനില്ലെന്ന് പരാതി
അബൂദബി: തിരുവനന്തപുരം സ്വദേശിയെ അബൂദബിയിൽ കാണാനില്ലെന്ന് പരാതി. മുസഫ ശാബിയ 12 ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്. ഈമാസം 18 വരെ ഇദ്ദേഹം കഫ്തീരിയയിൽ ജോലിക്കെത്തിയിരുന്നു. അടുത്തദിവസം താമസസ്ഥലത്ത് നിന്നാണ് കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. 47 വയസുകാരനായ മാഹിൻ കഴിഞ്ഞ എട്ട് വർഷമായി അബൂദബിയിൽ കഫ്തീരിയ മേഖലയിൽ ജീവനക്കാരനാണ്. വിവരം ലഭിക്കുന്നവർ +971 56 9773169 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.