ദുബൈ: ഡെസർട്ട് രുചികളിലെ പുത്തൻതാരങ്ങൾ പിറവിയെടുത്ത 'ഗൾഫ് മാധ്യമം'- അബീവിയ ഡെസർട്ട് മാസ്റ്റർ കുക്കറി മത്സരത്തിെൻറ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.
ഗൾഫ് മാധ്യമത്തിെൻറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കെടുത്ത നൂറോളം പേരിൽനിന്ന് 15 പേരെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ദുബൈയിൽ നടക്കുന്ന ഫൈനലിൽ മെഗാ വിജയിയെ തെരഞ്ഞെടുക്കും. യു.എ.ഇ ഭരണകൂടം നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തത്സമയ വേദിയിലായിരിക്കും ഫൈനൽ.
ഫൈനൽ തീയതിയും വേദിയും പിന്നീട് അറിയിക്കും.രണ്ടു മാസത്തോളമായി നടന്ന മത്സരത്തിൽ പുതുരുചികളാണ് ഏറെയും ഇടംപിടിച്ചത്. ലോക്ഡൗൺ കാലത്തെ പാചകവിഭവങ്ങളും പരീക്ഷണങ്ങളുമായിരുന്നു റെസിപികളിൽ ഏറെയും. മരച്ചീനി പുഡിങ്, ഈത്തപ്പഴം പുഡിങ്, ബിസ്കോ നട്ടി ഡേറ്റ്സ് റോൾ, കോക്കനട്ട് മിൽക്ക് ചോക്കോ റോൾ, ഒരുമിനിറ്റിൽ തയാറാക്കാവുന്ന കോക്കനട്ട് പുഡിങ്, കുൽഫി, സ്ട്രോബറി ചോക്കോ ക്രീം തുടങ്ങിയവ വിഭവങ്ങളായി. ഡെസർട്ട് ഇനങ്ങൾക്ക് മാത്രമായിരുന്നു എൻട്രി ക്ഷണിച്ചിരുന്നത്.
പാചകമേഖലയിലും സോഷ്യൽ മീഡിയയിലും സജീവമായ വിദഗ്ധ ജഡ്ജുമാരാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. യു.എ.ഇയിലെ പ്രവാസികൾക്ക് മാത്രമായിരുന്നു മത്സരം. ഡെസർട്ട് മാസ്റ്ററിെൻറ ആദ്യഘട്ടം മുതൽ തത്സമയവേദിയിൽ നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈനിലേക്ക് മാറ്റുകയായിരുന്നു.
അമ്രീന അമീർ അലി
അനിഷ രൂപക്
ആയിഷ അബ്ദുല്ല
ദിൽഷ റാഷിം
ഫാത്തിമ ഫിറോസ്
ഫെമിന സുധീർ
ഹസീബ അബ്ദുല്ല
ഹാഷ്മി കെ.എം
മജീദ ത്വാഹ
മെഹനാസ് സുൽഫി
നയന പി.കെ
സഫീന റഹൂഫ്
സഫ്രീന തയ്യിൽ
ഷമീന എ. അസീസ്
ഉദായത്ത് ഷാൻ റംസാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.