ദുബൈ മാളത്തണിൽ പ​ങ്കെടുക്കുന്ന കുട്ടികൾ

‘ദുബൈ മാള​ത്തണി’ന്​ ഗിന്നസ്​ ലോക റെക്കോർഡ്​

ദുബൈ: ആഗസ്റ്റ്​ ഒന്നിന്​ ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ മാളത്തൺ സംരംഭത്തിന്​ ഗിന്നസ്​ ലോക റെക്കോർഡ്​. ഏറ്റവും കൂടുതൽ പേർ പ​ങ്കെടുത്ത ഒരു മാൾ റൺ പരിപാടി എന്ന നിലയിലാണ്​ റെക്കോർഡ്​. ദുബൈ മാളത്തൺ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്​ വഴിയാണ്​ ഇക്കാര്യം അറിയിച്ചത്​. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ സംരംഭം പ്രഖ്യാപിച്ചിരുന്നത്​.

ആഗസ്റ്റ്​ മാസത്തിൽ രാവിലെ 7 മുതൽ 10 വരെയാണ്​ മാളുകളിൽ വ്യായാമത്തിന്​ വേദിയൊരുക്കിയത്​. ദുബൈ മാൾ, ദുബൈ ഹിൽസ്​ മാൾ, സിറ്റി സെൻറർ ദേര, സിറ്റി സെൻറർ മിർദിഫ്​, മാൾ ഓഫ്​ എമിറേറ്റ്​സ്​, ദുദൈ മറീന മാൾ, ദ സപ്രിങ്​സ്​ സൂഖ്​, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിലാണ്​ വേദിയൊരുക്കിയിരുന്നത്​.

പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ്​ മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യംവെച്ചാണ് പദ്ധതി നടപ്പിലാക്കിയത്​​. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ശൈഖ്​ ഹംദാൻറെ ആഹ്വാനത്തിൽ എല്ലാ വർഷവും ശൈത്യകാലത്ത്​ ദുബൈയിൽ നടന്നുവരുന്ന ദുബൈ ഫിറ്റ്​നസ്​ ചാലഞ്ചിൽ ലക്ഷക്കണക്കിന്​ താമസക്കാരാണ്​ പ​​​ങ്കെടുക്കാറുള്ളത്​.



Tags:    
News Summary - Guinness World Record for 'Dubai Malathani'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.