ദുബൈ: യു.എ.ഇയിലെ ജീവനക്കാർക്ക് മൂന്നു ദിവസം വർക്ക് ഫ്രം ഹോം നൽകണമെന്ന് സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നിർദേശം നൽകി. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് വന്ന മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്ന സാഹചര്യത്തിലാണ് തീരുമാനം.
പൊതു സ്ഥലങ്ങളിൽ തൊഴിലാളികൾ ജോലിയെടുക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ജീവനക്കാരുടെ സാന്നിധ്യം അനിവാര്യമായ മേഖലകളിൽ ഈ നിർദേശം ബാധകമല്ല. എങ്കിലും ഞായറാഴ്ച മുതൽ മാർച്ച് മൂന്നുവരെയുള്ള ദിവസങ്ങളിൽ സാധ്യമായ മേഖലകളിലെല്ലാം വിദൂര ജോലി അനുവദിക്കണം.
നിലവിലുള്ള സാഹചര്യം അനുസരിച്ച് ജോലികൾ നിർത്തിവയ്ക്കണോ അതോ മറ്റെന്തെങ്കിലും സംവിധാനങ്ങൾ ക്രമീകരിക്കണോ എന്നത് സംബന്ധിച്ച തീരുമാനം അതത് അധികാരപരിധിയിലുള്ള തദ്ദേശ സ്വയംസ്ഥാപനങ്ങൾക്ക് വിട്ടിരിക്കുകയാണ്. സ്വകാര്യമേഖലയിലെ പ്രാദേശിക സ്ഥാപനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും ഫെഡറൽ, പ്രാദേശിക തലങ്ങളിലെ ഔദ്യോഗിക സ്രോതസ്സുകളുമായി ബന്ധപ്പെടുകയും വേണം. അസാധാരണ സാഹചര്യങ്ങളിൽ യു.എ.ഇ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വിദൂര ജോലി അനുവദിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.