നോമ്പ് തുറക്കുന്ന സമയത്തു കുടിക്കാൻ പറ്റിയൊരു ഡ്രിങ്ക് ആണിത്. നമുക്കിഷ്ടാനുസരണം ഫ്രൂട്സ് നട്സ് എല്ലാം ചേർത്തി കഴിക്കാം. പഞ്ചസാരക്കു പകരം തേൻ വേണമെങ്കിലും ഉപയോഗിക്കാം.
ചേരുവകൾ
പാകം ചെയ്യുന്ന വിധം
അവൽ കഴുകി വാരിവെക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും മൂപ്പിച്ചു മാറ്റിവെക്കണം. അതേ പാത്രത്തിൽ പാൽ ഒഴിച്ച്, ചെറുതായി തിളക്കാൻ തുടങ്ങുമ്പോൾ അവൽ ചേർത്ത് ഇളക്കണം. പഞ്ചസാരയും ഏലക്കയും കൂടി ചേർക്കാം. അവൽ വേവുമ്പോൾ കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കണ.ഇനി രണ്ടു മൂന്നു കദളിപ്പഴമോ മൈസൂർപ്പൂവൻപഴമോ തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് എടുക്കുക. അല്ലെങ്കിൽ കയ്യ് കൊണ്ട് നന്നായി ഉടച്ചെടുക്കാം.അത്യാവശ്യം മധുരത്തിന് പഞ്ചസാര ഇടുക. തവിടുപോവാത്ത ചുവന്ന അവൽ ചെറുതായി വറുത്തെടുക്കുക. ഇതെല്ലാംകൂടി ഒരു ഗ്ലാസിലേക്കിട്ട് ആവശ്യത്തിന് പാലും ഒഴിച്ച് സ്പൂണും കൊണ്ട് നന്നായി അടിച്ചു ചേർക്കുക. അലങ്കാരത്തിന് വേണ്ടി കപ്പലണ്ടിയോ ചെറിയോ ഉപയോഗിക്കാം. കോഴിക്കോട്ടുകാരുടെ തനിനാടൻ ഐറ്റമായ അവൽമിൽക് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.