അബൂദബി ഇത്തിഹാദ് ടവറില്‍ പ്രതിരോധ സേന തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണു; സ്ത്രീക്കും കുട്ടിക്കും നിസാര പരിക്ക്

അബൂദബി: യു.എ.ഇ വ്യോമ പ്രതിരോധ സേന തകര്‍ത്ത ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ അബൂദബിയിലെ ഇത്തിഹാദ് ടവറില്‍ പതിച്ചു. കെട്ടിടത്തിന്‍റെ മുന്‍ഭാഗത്താണ് അവശിഷ്ടങ്ങള്‍ വീണത്. സംഭവത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നിസാര പരിക്കേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചു. 

ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സംഭവത്തിൽ കെട്ടിടത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു.

ഞായറാഴ്ച അബൂദബിയിൽ കേട്ട ഉഗ്രശബ്ദം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ വിജയകരമായി തടഞ്ഞതിന്‍റേതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക്​ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Drone debris hits Etihad Towers after interception in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:39 GMT