പ്രേം​കു​മാ​ര്‍ ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്മി മ​ക്കളായ അ​നൈ​ഷ പ്രേ​ഷ്മി എന്നിവർ

കരാട്ടെ ഫാമിലി

ഈ ​കു​ടും​ബ​ത്തോ​ട്​ ക​ളി​​ക്കു​മ്പോ​ൾ ഇ​നി ര​ണ്ട്​ ത​വ​ണ ആ​ലോ​ചി​ക്കേ​ണ്ടി വ​രും. കാ​ര​ണം ആ​യോ​ധ​ന ക​ല​യാ​യ ക​രാ​ട്ടെ​യി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്രാ​ഗ​ത്​​ഭ്യം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബം. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പ്രേം​കു​മാ​ര്‍, ഭാ​ര്യ ഭാ​ഗ്യ​ല​ക്ഷ്മി, മ​ക​ള്‍ അ​നൈ​ഷ പ്രേ​ഷ്മി എ​ന്നി​വ​രാ​ണ് ആ​യോ​ധ​ന ക​ല​യെ വ​രു​തി​യി​ലാ​ക്കി​യ​ത്​. ഷാ​ര്‍ജ​യി​ലാ​ണ്​ ഈ ​ക​രാ​ട്ടെ കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. ഷാ​ര്‍ജ ജം​സ് കാം​ബ്രി​ഡ്ജ് സ്കൂ​ളി​ലെ ഗ്രേ​ഡ് വ​ണ്‍ ഇ​യ​ര്‍ ടു ​വി​ദ്യാ​ര്‍ഥി​നി​യാ​ണ്​ അ​നൈ​ഷ.

ഏ​ഴു വ​യ​സ്സു​കാ​രി മ​ക​ൾ​ക്ക്​ മാ​ർ​ഷ​ൽ ആ​ർ​ട്​​സി​നോ​ട്​ തോ​ന്നി​യ മു​ഹ​ബ്ബ​ത്താ​ണ്​ കു​ടും​ബ​ത്തെ ഒ​ന്ന​ട​ങ്കം ബ്ലാ​ക്ക്​​ബെ​ൽ​റ്റ്​ ചു​റ്റാ​ൻ കാ​ര​ണം. ഷാ​ര്‍ജ​യി​ലെ റെ​ഡ് ബെ​ല്‍റ്റ്‌ അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു മ​ക​ളെ ക​രാ​ട്ടെ പ​ഠി​പ്പി​ക്കാ​ൻ ചേ​ര്‍ത്തി​യ​ത്. മ​ക​ളെ ക​രാ​ട്ടെ ക്ലാ​സി​ൽ കൊ​ണ്ട് വി​ടാ​ന്‍ പോ​കു​ന്ന മാ​താ​പി​താ​ക്ക​ള്‍ക്ക് യാ​ദൃ​ശ്ചി​ക​മാ​യി ക​രാ​ട്ടെ​യി​ല്‍ ക​മ്പം കൂ​ടു​ക​യാ​യി​രു​ന്നു. മ​ക​ള്‍ അ​നൈ​ഷ​യു​ടെ ക​രാ​ട്ടെ​യി​ലു​ള്ള പാ​ഷ​നും പ്ര​ക​ട​ന​വും വീ​ട്ടി​ലെ​ത്തി​യാ​ല്‍ മ​ക​ള്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​വും മ​റ്റും ഈ ​മാ​താ​പി​താ​ക്ക​ളെ വ​ല്ലാ​തെ ആ​ക​ര്‍ഷി​ച്ചു.

ക​രാ​ട്ടെ സ്വ​യം ര​ക്ഷ​ക്ക് മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക​വും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ നേ​ട്ടം ന​ല്‍കു​ന്ന ജീ​വി​ത കാ​ലം മു​ഴു​വ​ന്‍ പ​രി​ശീ​ലി​ക്കാ​വു​ന്ന ഒ​രു മേ​ഖ​ല​യാ​ണെ​ന്ന തി​രി​ച്ച​റി​വ്​ ഈ ​ര​ക്ഷി​താ​ക്ക​ളെ​യും ക​രാ​ട്ടെ ക്ലാ​സി​ലെ​ത്തി​ച്ചു. അ​തോ​ടെ പ്രേ​മും കു​ടും​ബ​വും റെ​ഡ് ബെ​ല്‍റ്റ്‌ അ​ക്കാ​ദ​മി​യി​ലെ പ​ഠി​താ​ക്ക​ള്‍ ആ​വു​ക​യാ​യി​രു​ന്നു. പ്ര​വാ​സ ലോ​ക​ത്തെ ജീ​വി​ത​ത്തി​നി​ട​ക്ക് എ​ന്തെ​ങ്കി​ലും ആ​ക്ടി​വി​റ്റി വേ​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​തോ​ടെ സ​ഫ​ല​മാ​യി. ക​ഴി​യു​ന്ന​ത്ര ഈ ​മേ​ഖ​ല​യി​ല്‍ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം. മൂ​ന്നു വ​ര്‍ഷ​ത്തെ പ​ഠ​ന ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ഷാ​ര്‍ജ സ​ഫാ​രി മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഈ ​കു​ടും​ബം അ​പൂ​ര്‍വ്വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഷാ​ർ​ജ റോ​യ​ൽ ഫാ​മി​ലി അം​ഗ​ങ്ങ​ളും യു.​എ.​ഇ.​യി​ലെ പ്ര​മു​ഖ​രാ​യ സ്വ​ദേ​ശി​ക​ളും മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ളും ച​ട​ങ്ങി​ല്‍ സാ​ക്ഷി​ക​ളാ​യി​രു​ന്നു. ച​ട​ങ്ങി​ൽ റെ​ഡ് ബെ​ൽ​റ്റ് സ്ഥാ​പ​ക​ൻ സി​ബോ​ക് മു​ജീ​ബ്, ഡ​യ​റ​ക്ട​ർ സി​ബോ​ക് ഷൗ​ക്ക​ത്ത്, ക​രാ​ട്ടെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സെ​ൻ​സെ​യ് അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ബ്ലാ​ക്ക് ബെ​ൽ​റ്റ് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.