ദുബൈ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മാർച്ച് രണ്ടിന് നടക്കേണ്ടിയിരുന്ന 10, 12 ക്ലാസ് പരീക്ഷ മാറ്റിവെച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ). യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലർ
ഞായറാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ച സർക്കുലർ സി.ബി.എസ്.ഇ പുറത്തുവിട്ടത്. മാർച്ച് മൂന്നിന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാർച്ച് അഞ്ച് മുതൽ നടക്കേണ്ട പരീക്ഷകൾ സംബന്ധിച്ച് തീരുമാനമെടുക്കും. ഏറ്റവും പുതിയ വിവരങ്ങൾക്ക് വിദ്യാർഥികൾ അവരവരുടെ സ്കൂളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധയോടെ പിന്തുടരണമെന്നും സി.ബി.എസ്.ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. സന്യം ഭരത്വാജ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.