പ്രമുഖ ഡോക്യൂമെന്‍റ് സേവന ദാതാക്കളായ അൽ മനാമ ടൈപ്പിങ് ആൻഡ് ബിസിനസ് കൺസൽട്ടൻസി (റാകോ ഗ്രൂപ്പ്)യുടെ ‘സ്പിൻ ആൻഡ് വിൻ’ ക്യാമ്പയ്ൻ അജ്മാൻ ബ്രാഞ്ചിൽ ആരംഭിച്ചു. യു.എ.ഇയിലെ സർക്കാർ സേവനങ്ങൾ, വിസ പ്രോസസിങ്, ബിസിനസ് രൂപവത്കരണം എന്നിവ വിശ്വസ്ഥതയോടെയും കൃത്യതയോടെയും ലഭ്യമാക്കുന്ന ഏറ്റവും പ്രമുഖ സ്ഥാപനമാണ് അൽ മനാമ ടൈപ്പിങ് ആൻഡ് ബിസിനസ് കൺസൽട്ടൻസി.
യു.എ.ഇയിൽ രണ്ട് പതിറ്റാണ്ട് കാലമായി ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന് നന്ദിസൂചകമായാണ് റമദാൻ ഓഫറായി ‘സ്പിൻ ആൻഡ് വിൻ’ ക്യാമ്പയ്ൻ അൽ മനാമ തുടക്കമിട്ടിരിക്കുന്നത്.
ഫെബ്രുവരി 15 മുതൽ ആരംഭിച്ച ക്യാമ്പയ്ൻ മാർച്ച് 31 വരെ നീണ്ടു നിൽക്കും. ക്യാമ്പയ്ൻ കാലയളവിൽ അൽ മനാമയുടെ അജ്മാൻ ബ്രാഞ്ചിൽ നേരിട്ടെത്തി സേവനം സ്വീകരിക്കുന്ന ഓരോ ഉപഭോക്താവിനും ഒരു തവണ വീൽ സ്പിൻ ചെയ്യുന്നതിലൂടെ ഉറപ്പായ ഒരു സമ്മാനം ലഭിക്കുമെന്നതാണ് ക്യാമ്പയ്നിന്റെ സവിശേഷത. റമദാനിൽ ഓരോ സ്പിന്നിലും രുചികരമായ ഫുഡ് കോംബോകളുടെ വൗച്ചർ, ഗോൾഡ് വൗച്ചർ, അൽ മനാമയുടെ 1000 ദിർഹം മൂല്യമുള്ള വൗച്ചർ എന്നിവ കൂടാതെ ആവേശം നിറയുന്ന സർപ്രൈസ് ഗിഫ്റ്റുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ദുബൈ, ഷാർജ, അജ്മാൻ എന്നീ മൂന്ന് എമിറേറ്റുകളിൽ സേവനമികവോടെ പ്രവർത്തിക്കുന്ന അൽ മനാമ ടൈപ്പിങ് ആൻഡ് ബിസിനസ് കൺസൽട്ടൻസി ഉപഭോക്തൃ സന്തോഷവും വിശ്വാസവും ആഘോഷിക്കുന്നതിനാണ് വിശുദ്ധ റമദാനിൽ ആകർഷകമായ ഓഫറുകളുമായി സ്പിൻ ആൻഡ് വിൻ ക്യാമ്പയ്ൻ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.