അബൂദബി: യു.എ.ഇ രാഷ്ട്രപിതാവിന് ആദരമായി സ്ഥാപിച്ച സ്ഥായിയായ സ്മാരകം ‘ഫൗണ്ടേഴ്സ് മെമോറിയൽ’ എപ്രിൽ 22ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ശൈഖ് സായിദിെൻറ ദീർഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിനും ലോകത്തിനും മേൽ അദ്ദേഹത്തിനുണ്ടായിരുന്ന വിശാലമായ സ്വാധീനവും ഉദ്ഘോഷിക്കാനായി സ്ഥാപിച്ച ഫൗണ്ടേഴ്സ് മെമോറിയൽ രാഷ്ട്രപിതാവിെൻറ ജീവിത സന്ദേശവും പൈതൃകവും സന്ദർശകരിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പൊതുജനങ്ങൾക്ക് മുമ്പിൽ വാതിൽ തുറക്കുന്നത്.
അബൂദബി കോർണിഷിൽ 3.3 ഹെക്ടറിലായി മനോഹരമായ ഭൂപ്രകൃതിയോടെ ഒരുക്കിയിരിക്കുന്ന സ്മാരകത്തിലേക്ക് സൗജന്യ പ്രവേശം അനുവദിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെ സ്മാരകം പ്രവർത്തിക്കും.പബ്ലിക് ആർട്ടിസ്റ്റ് റാൽഫ് ഹെൽമിക് ഡിസൈൻ ചെയ്ത ശൈഖ് സായിദിെൻറ ത്രിമാന പോർട്രെയ്റ്റോടെയുള്ള കോൺസ്റ്റലേഷനാണ് സ്മാരകത്തിെൻറ പ്രധാന ആകർഷണം. സ്മാരകത്തിെൻറ ഒത്ത മധ്യത്തിലാണ് കോൺസ്റ്റലേഷൻ സ്ഥാപിച്ചിരിക്കുന്നത്. സ്മാരകത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നടന്ന ഫെബ്രുവരി 26നാണ് കോൺസ്റ്റലേഷനും പ്രകാശനം ചെയ്തത്.
സ്വാഗതകേന്ദ്രം മുതൽ സന്ദർശകർക്ക് ആസ്വദിക്കാവുന്ന വിധമാണ് സ്മാരകത്തിെൻറ നിർമാണം.
ശൈഖ് സായിദിെൻറ ജീവിതം, പൈതൃകം, മൂല്യങ്ങൾ തുടങ്ങിയവ അപൂർവ വിഡിയോകളിലൂടെയും മൾട്ടി മീഡിയയിലൂടെ യും അറിയാൻ സാധിക്കും. ശൈഖ് സായിദെൻറ ശബ്ദം കേൾക്കാൻ സാധിക്കുമെന്നത് സന്ദർശകരെ സംബന്ധിച്ച് വലിയ പ്രചോദനമാകും. അഭിമുഖങ്ങളുടെയും മറ്റും ഒാഡിയോ ക്ലിപ്പുകളിലൂടെയാണ് യു.എ.ഇയുടെ മഹാനായ നേതാവിെൻറ ശബ്ദം ജനങ്ങളുടെ കാതുകളിൽ പതിക്കുക.
ഇംഗ്ലീഷിലും അറബിയിലുമുള്ള ടൂർ ഗൈഡുകൾ കേന്ദ്രത്തിൽ സന്ദർശകർക്ക് ലഭിക്കും. ശൈഖ് സായിദിെൻറ പ്രകൃതി സ്നേഹം പരിഗണിച്ച് യു.എ.ഇയിലെയും അറേബ്യൻ ഉപദ്വീപിലെയും അപൂർവ സസ്യങ്ങളും ചെടികളും സ്മാരകത്തിൽ വളർത്തിയിട്ടുണ്ട്. ഖാഫ് മരത്തോപ്പുകളും സിദ്ർ മരങ്ങളും സ്മാരകത്തിൽ തണൽ വിരിച്ചിട്ടുണ്ട്. ഇൗത്തപ്പനകളും അക്കേഷ്യകളും സമർ മരങ്ങളും തലയുയർത്തി നിൽക്കുന്നുണ്ട്. പബ്ലിക് പ്ലാസ എന്ന പേരിൽ ഒരുക്കിയ സ്ഥലത്ത് ജനങ്ങൾക്ക് കലാസൃഷ്ടികളും ഉദ്യാനവും ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കും. ജനങ്ങൾക്ക് ഒത്തുകൂടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫലജുകളെ അനുസ്മരിപ്പിക്കുന്ന നീർച്ചാലുകളും പൈതൃക ഉദ്യാനവും ഒൗഷധ സസ്യങ്ങളും കണ്ണിന് കുളിർമയാകും. ആയിരത്തോളം കേബിളുകളിലായി 1327 ജ്യാമിതീയ രൂപങ്ങൾ തൂക്കിയിട്ടിട്ടുണ്ട്. അബൂദബി കോർണിഷ് ഭാഗത്തേക്ക് പോകുേമ്പാൾ 18ാം സ്ട്രീറ്റിലാണ് ഫൗണ്ടേഴ്സ് മെമോറിയൽ. പൊതു പാർക്കിങ് സൗകര്യം ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.