ഒ​മാ​നി​ലെ യു.​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച സ്വാ​ഗ​തം ചെ​യ്ത്​ യു.​എ.​ഇ

ദു​ബൈ: ​ഒ​മാ​നി​ൽ യു.​എ​സും ഇ​റാ​നും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യെ സ്വാ​ഗ​തം ചെ​യ്ത്​ യു.​എ.​ഇ. ച​ർ​ച്ച​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ​യാ​ണ്​ ച​ർ​ച്ച പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​മാ​നി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്.സം​ഭാ​ഷ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​മാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​ഭി​ന​ന്ദി​ച്ചു.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ പ​ര​സ്പ​ര ധാ​ര​ണ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ലും, പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും സു​ൽ​ത്താ​നേ​റ്റി​ന്റെ സൃ​ഷ്ടി​പ​ര​മാ​യ പ​ങ്കി​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​രു ചു​വ​ടു​വെ​പ്പാ​ണ്​ ച​ർ​ച്ച​യെ​ന്ന്​ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ണി​ച്ചു. സം​ഭാ​ഷ​ണ​വും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്ക​ലും അ​ന്താ​രാ​ഷ്ട്ര നി​യ​മം ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ലും രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ബ​ഹു​മാ​നി​ക്ക​ലും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ വ​ഴി​യാ​ണെ​ന്ന് യു.​എ.​ഇ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - UAE welcomes US-Iran talks in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.