‘സ​ല്യൂ​ട്ടി​ങ്​ ദ ​റി​യ​ൽ ഹീ​റോ​സ്’ പ​രി​പാ​ടി ഇ​ന്ന്

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി സാം​സ്കാ​രി​ക വേ​ദി റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ‘സ​ല്യൂ​ട്ടി​ങ്​ ദ ​റി​യ​ൽ ഹീ​റോ​സ്’ പ​രി​പാ​ടി ഞാ​യ​റാ​ഴ്ച ഉ​ച്ച ര​ണ്ട് മ​ണി​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. യു.​എ.​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ൻ​കാ​ല ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ‘സ​ല്യൂ​ട്ടി​ങ്​ ദ ​റി​യ​ൽ ഹീ​റോ​സ്’. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സാം​സ്കാ​രി​ക വേ​ദി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​കാ​ല ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ചു​വ​രു​ന്നു​ണ്ട്. ഓ​രോ വ​ർ​ഷ​വും 30 പേ​രാ​ണ് ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ച്ചെ ക്യാ​പ്റ്റ​ൻ ഹ​ർ​പ്രീ​ത് സി​ങ്​ ലൂ​ത്ര വി.​എം മു​ഖ്യാ​തി​ഥി​യാ​കും. സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ്​ സാ​ബു അ​ഗ​സ്റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ബൂ​ദ​ബി​യി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രും സം​ഘ​ട​ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

Tags:    
News Summary - 'Saluting the Real Heroes' event today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.